Connect with us

Kerala

ജോസ് തെറ്റയിലിനെതിരായ എഫ് ഐ ആര്‍ റദ്ദാക്കി

Published

|

Last Updated

കൊച്ചി: അങ്കമാലി എംഎല്‍എ ജോസ് തെറ്റയിലിനെതിരായ ബലാല്‍സംഗക്കേസ് ഹൈക്കോടതി കോടതി റദ്ദാക്കി. യുവതിയുടെ പരാതി നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസും റദ്ദാക്കി.  തന്റെ സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായുള്ള യുവതിയുടെ വാദം നിലനില്‍ക്കുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു.

ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ ആരോപണം വിലപ്പോകില്ല. യുവതിയാണ് തെറ്റയിലിനെ ഫ്‌ളാറ്റിലേക്കു കൂട്ടിക്കൊണ്ടു പോയത്. തെറ്റയിലിനെ കുടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവതി അദ്ദേഹത്തെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരാളുടെ സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് ബലാത്സംഗം എന്നു കോടതി ചൂണ്ടിക്കാട്ടി.

സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസും കോടതി റദ്ദാക്കി. കോടതി വിധിക്കെതിരേ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പരാതിക്കാരിയായ യുവതി പ്രതികരിച്ചു.

Latest