Gulf
അബുദാബിയില്‍ 175 ട്രാഫിക് കൗണ്ടിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും
അബുദാബി: റോഡില്‍ വാഹനങ്ങളുടെ എണ്ണവും വേഗവും രേഖപ്പെടുത്തുന്ന റോഡ് വെഹിക്കിള്‍ ട്രാഫിക് കൗണ്ടിംഗ് സിസ്റ്റം അബുദാബിയില്‍ വ്യാപകമാക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു.
175 സ്‌റ്റേഷന്‍ സാമഗ്രികളാണ് സ്ഥാപിക്കുക. 12 പാതവരികളില്‍ വരെയുള്ള വാഹനങ്ങളുടെ വേഗതയും എണ്ണവും രേഖപ്പെടുത്താന്‍ സാമഗ്രികള്‍ക്കു കഴിയും. 76 മീറ്റര്‍ ദൂരെയുള്ളവയെയും അളക്കാന്‍ കഴിയും. 70 ലക്ഷം ദിര്‍ഹമാണ് ഇതിനു വേണ്ടി ചെലവു ചെയ്യുന്നത്. സൗരോര്‍ജം വഴിയാണ് സാമഗ്രി പ്രവര്‍ത്തിക്കുക. സാമഗ്രികളെ ട്രാഫിക് സെന്‍ട്രല്‍ സിസ്റ്റം, വയര്‍ലെസ് കമ്യൂനിക്കേഷന്‍ ടെക്‌നോളജി എന്നിവയുമായി ബന്ധിപ്പിക്കും.
റോഡ് സുരക്ഷിതത്വത്തിന് ഏറ്റവും നവീന മാര്‍ഗമാണിതെന്ന് ഡി ഒ ടി മെയിന്‍ റോഡ്‌സ് ജനറല്‍ ഡയറക്ടര്‍ എഞ്ചി. ഫൈസല്‍ അഹ്്മദ് അള്‍ സുവൈദി പറഞ്ഞു.
പരീക്ഷണാര്‍ഥം അല്‍ റഹാബീച്ച് പ്രധാന പാതയില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് എഞ്ചി. ഫൈസല്‍ അറിയിച്ചു.