Business
രഘുറാം രാജന്‍ റിസര്‍വ് ബേങ്ക് ഗവര്‍ണറാകും
ന്യൂഡല്‍ഹി: രാജ്യത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് രഘുറാം രാജന്‍ (50) റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവര്‍ണറാകും. രഘുറാമിനെ ഗവര്‍ണറായി നിയമിക്കുന്നതിന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അനുമതി നല്‍കി. നിലവിലെ ഗവര്‍ണറായ ഡി സുബ്ബറാവുവിന്റെ കാലാവധി സെപ്റ്റംബര്‍ നാലിന് അവസാനിക്കുന്ന ഒഴിവിലാണ് രഘുറാമിന്റെ നിയമനം. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ആര്‍ ബി ഐ ഗവര്‍ണറാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന ഖ്യാതിയും രഘുറാമിനാണ്.
ഭോപ്പാലിലാണ് ജനനം. ഡല്‍ഹി ഐഐടിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം, ഐഐഎം അഹമ്മദാബാദില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ, മാസച്ചുസിറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മാനേജ്‌മെന്റില്‍ പിഎച്ച്ഡി എന്നിവ നേടിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.