National
വധേരയുടെ ഭൂമി ഇടപാടിനെ ചൊല്ലി പാര്‍ലമെന്റില്‍ ബഹളം
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയുടെ ഭൂമി ഇടപാടിനെചൊല്ലി പാര്‍ലമെന്റില്‍ ബഹളം. പ്രതിപക്ഷ ബഹളംമൂലം പാര്‍ലമെന്റിന്റെ ഇരു സഭകളും തടസ്സപ്പെട്ടു. വധേരക്കെതിരെ സുപ്രീംകോടതിയുടെ മേല്‍ നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഹരിയാനയിലെ ഭൂമിയ്ക്ക് വേണ്ടി റോബര്‍ട്ട് വധേര കള്ളപ്രമാണം ചമച്ചതായി കഴിഞ്ഞ ദിവസം ഐഎഎസ് ഉദ്ദ്യോഗസ്ഥന്‍ ഖേംക പരാതി പരാതി ഉന്നയിച്ചിരുന്നു. 3.53 ഏക്കര്‍ സ്ഥലത്തിന് വേണ്ടിയാണ് കള്ളപ്രമാണം ചമച്ചതെന്നായിരുന്നു പരാതി. സോണിയാഗാന്ധിയുടെ മരുമകന്‍ എന്ന പദവി ദുരുപയോഗം ചെയ്താണ് ഇങ്ങനെ ചെയ്തതെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
---- facebook comment plugin here -----