Gulf
ഗുരുതര നിയമലംഘനം: 92 പേരുടെ ലൈസന്‍സ് റദ്ദ് ചെയ്തു
ദുബൈ: കഴിഞ്ഞ ജൂലൈയില്‍ വ്യത്യസ്ത രാജ്യക്കാരായ 92 പേരുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ദുബൈ ട്രാഫിക് കോടതി റദ്ദ് ചെയ്തതായി കോടതി തലവന്‍ സ്വലാഹ് ബൂഫറൂഷ അല്‍ ഫലാസി അറിയിച്ചു.
ലൈസന്‍സ് തടഞ്ഞുവെച്ചവരില്‍ ചിലര്‍ക്ക് ജയില്‍ ശിക്ഷയും മറ്റു ചിലര്‍ക്ക് വന്‍ തുക പിഴയും വിധിച്ചിട്ടുണ്ട്. ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുന്നവരുടെ ലൈസന്‍സ് നിശ്ചിത കാലത്തേക്ക് തടഞ്ഞുവെക്കുന്ന ശിക്ഷ രാജ്യത്ത് നിലവിലുണ്ട്. ലംഘനങ്ങളുടെ സ്വഭാവമനുസരിച്ച് തടഞ്ഞുവെക്കുന്ന കാലാവധിയില്‍ വ്യത്യാസമുണ്ടാകും.
മരണത്തിനു കാരണമാകുന്ന തരത്തിലുള്ള അപകടങ്ങള്‍ നാലുപേരുടെ ലൈസന്‍സുകള്‍ തടഞ്ഞുവെച്ചവയില്‍ വരും. ലഹരി ഉപയോഗിച്ച് വാഹനമോടിച്ച 76 പേരുടെ ലൈസന്‍സും കഴിഞ്ഞ മാസം ട്രാഫിക് കോടതി തടഞ്ഞുവെക്കാന്‍ ഉത്തരവായി. ഇതില്‍ 75 പേരുടേത് മൂന്ന് മാസക്കാലത്തേക്കും ഒരാളുടേത് ആറു മാസക്കാലത്തേക്കുമണെന്ന് അല്‍ ഫലാസി പറഞ്ഞു.