Ongoing News
മയക്കുമരുന്ന് വില്‍പ്പന: പ്രധാന കണ്ണി അറസ്റ്റില്‍

ദുബൈ: യുവാക്കള്‍ക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ സുപ്രധാന കണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തതായി ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്ദുല്‍ ജലീല്‍ മഹ്ദി അറിയിച്ചു.
രാജ്യത്തെ ഏറ്റവും അപകടകാരിയായ ആളാണ് പിടിയിലായത്. 2006 മുതല്‍ 13 കേസുകളില്‍ പ്രതിയാണ്. പത്ത് കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്. ഇയാള്‍ മറ്റു ചില കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ടിട്ടുണ്ട്. കുറേ കാലമായി പോലീസ് അന്വേഷിച്ചുവരികയായിരുന്നു. നാദ് അല്‍ ഹമറില്‍ വെച്ച് പുലര്‍ച്ചെ അഞ്ചരക്കാണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തു. ഇത്തരത്തില്‍പ്പെട്ട ആളുകളെ കുറിച്ച് വിവരം ലഭിച്ചാല്‍ പോലീസിനെ അറിയിക്കണമെന്ന് മേജര്‍ ജനറല്‍ അബ്ദുല്‍ ജലീല്‍ മഹ്ദി അഭ്യര്‍ഥിച്ചു.
---- facebook comment plugin here -----