Gulf
ഷാര്‍ജയില്‍ വന്‍ മയക്കുമരുന്ന് വേട്ട

ഷാര്‍ജ: ഹെറോയിനും ഹഷീഷും വന്‍തോതില്‍ കൈവശം വെച്ച അഞ്ചംഗ സംഘത്തെ ഷാര്‍ജ പോലീസ് മയക്കുമരുന്ന് വിഭാഗം പിടികൂടി. ഇതില്‍ രണ്ടു പേര്‍ ആഫ്രിക്കന്‍ സ്വദേശികളും മൂന്നു പേര്‍ സ്വദേശികളുമാണ്.
ഇവരില്‍ നിന്ന് 19 കിലോ ഹെറോയിനും നാല് കിലോ ഹഷീഷും പോലീസ് കണ്ടെടുത്തു. സംഘത്തെ കുറിച്ചു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
അജ്മാന്‍ പോലീസിന്റെ സഹായത്തോടെ സംഘത്തിലെ രണ്ടു പേരെ പോലീസ് ആദ്യം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെയും പിടികൂടിയത്.
ഷാര്‍ജയിലും അജ്മാനിലും ജനവാസമില്ലാത്ത പ്രദേശത്ത് മണ്ണിനടിയില്‍ സൂക്ഷിച്ച മയക്കുമരുന്ന് ശേഖരവും പോലീസ് പിടികൂടി.
---- facebook comment plugin here -----