Connect with us

Kerala

തറവില കൂട്ടി; കോഴിയിറച്ചി പൊള്ളും

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്ത് കോഴിയിറച്ചിയുടെ തറവില കുത്തനെ കൂട്ടി. 70 രൂപയില്‍ നിന്ന് 95 രൂപയായാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. വാണിജ്യമന്ത്രാലയത്തിന്റെതാണ് തീരുമാനം. ഈ മാസം 29ന് പുതുക്കിയ വില നിലവില്‍ വരും. ഇതോടെ സംസ്ഥാനത്ത് കോഴി വില കുതിച്ചുയരും.

പുതുക്കിയ നിരക്കനുസരിച്ച് ഒരു കിലോ കോഴിക്ക് ഉപഭോക്താവ് 19 രൂപ നികുതി നല്‍കേണ്ടിവരും. എന്നാല്‍ ഇന്ത്യയില്‍ ഒരിടത്തും കോഴിക്ക് നികുതിയില്ലെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. തോമസ് ഐസക്ക് ധനമ്ന്ത്രിയായപ്പോഴാണ് കോഴിക്ക് ആദ്യമായി തറവില നിശ്ചയിച്ചത്.