Connect with us

Gulf

കവലകളില്‍ ഫഌഷില്ലാത്ത രഹസ്യ ക്യാമറകള്‍

Published

|

Last Updated

അബുദാബി: സിഗ്നലുകളില്‍ മഞ്ഞ കത്തിയ ശേഷവും അത് മറികടക്കാന്‍ ശ്രമിക്കുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പോലീസിന്റെ പുതിയ സംവിധാനം.

ഫഌഷ് മിന്നാത്ത സൂക്ഷ്മമായ ക്യാമറകള്‍ ചുവപ്പ് സിഗ്നലിന്റെ താഴെ പ്രവര്‍ത്തിപ്പിച്ചുകൊണ്ടാണ് അബുദാബി പോലീസ് രംഗത്തുവന്നിരിക്കുന്നത്. സിഗ്നല്‍ ലൈറ്റ് പച്ചയില്‍ നിന്ന് മാറി മഞ്ഞയിലെത്തുപ്പോള്‍ ധൃതിയില്‍ കടക്കാന്‍ ശ്രമിച്ച് അപകടം വരുത്തുന്നവരെ പിടികൂടാന്‍ ലക്ഷ്യംവെച്ചാണ് പുതിയ സംവിധാനമെന്ന് അധികൃതര്‍ അറിയിച്ചു.
മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് സിഗ്നലിന്റെ മാറ്റങ്ങള്‍ ശ്രദ്ധിക്കാതെ കവലകള്‍ കടക്കുന്നത് ഗുരുതരമായ അപകടങ്ങള്‍ക്കും മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടാനും കാരണമാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. 2012ലാണ് അബുദാബി പോലീസ് കവലകളില്‍ ക്യാമറ സ്ഥാപിക്കാന്‍ തുടങ്ങിയത്. അഞ്ചു വര്‍ഷം കൊണ്ട് അബുദാബി, അല്‍ ഐന്‍ നഗരങ്ങളിലും പടിഞ്ഞാറന്‍ മേഖലകളിലുമായി 150 കവലകളിലും ക്യാമറകള്‍ സ്ഥാപിക്കുന്ന ട്രാഫിക് സുരക്ഷാ പദ്ധതിയുടെ ഭാഗമാണിത്. കവലകളില്‍ സ്ഥാപിച്ച ക്യാമറകള്‍ അത്യാധുനികവും ബഹുമുഖ സേവനം ഉറപ്പാക്കുന്നതുമാണ്. അങ്ങേയറ്റം ഗുണനിലവാരമുള്ള ചിത്രങ്ങള്‍ പകര്‍ത്തുന്നതും അഞ്ചു വരികളില്‍ കൂടുതലുള്ള വാഹനങ്ങളെ വരെ പിടിച്ചെടുക്കാന്‍ ശേഷിയുള്ളതുമാണ്.
വാഹനങ്ങളുടെ എണ്ണവും അവയുടെ ഇനങ്ങളും കൃത്യമായി കണ്ടെത്തുകയും സിഗ്നല്‍ പച്ചയും ചുവപ്പും കത്തുമ്പോള്‍ മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങളും ഈ ക്യാമറയിലൂടെ പോലീസിനു നല്‍കും.

Latest