Connect with us

National

പാചക വാതക സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

Published

|

Last Updated

ന്യൂഡല്‍ഹി: പാചക വാതക സബ്‌സിഡി ലഭ്യമാകാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് പെട്രോളിയം മന്ത്രാലയം. മന്ത്രാലയം ഇത് സംബന്ധിച്ച വാര്‍ത്താ കുറിപ്പ് പുറത്തിറക്കി. സബ്‌സിഡ് സിലിണ്ടര്‍ ലഭ്യമാക്കാന്‍ ആധാര്‍ കാര്‍ഡ് ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി രാജീവ് ശുക്ല രാജ്യസഭയില്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര നയത്തിന് മാറ്റമില്ലെന്നായിരുന്നു രാജീവ് ശുക്ല പറഞ്ഞിരുന്നത്. മൂന്ന് മാസത്തിന് ശേഷമായിരിക്കും സബ്‌സിഡിക്ക ആധാര്‍ നിര്‍ബന്ധമാക്കുക. ആധാര്‍ നമ്പറില്ലെങ്കില്‍ സബ്‌സിഡി രഹിത സിലിണ്ടറുകള്‍ മാത്രമേ ലഭ്യമാകുകയൊള്ളൂ എന്നാണ് പെട്രോളിയം മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. അതേസമയം സമയപരിധി മൂന്നു മാസത്തേക്ക് നീട്ടിയതിനാല്‍ അപേക്ഷകരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്്്. പല ജില്ലകളിലും പകുതിയോളം പേരുടെ മാത്രമേ ഇതുവരെ ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ളു.

Latest