Malappuram
അറബിക്കല്യാണം: ചൈല്‍ഡ് ഡവലപ്‌മെന്റ് ഓഫീസര്‍ അന്വേഷിക്കും
മലപ്പുറം: അറബിക്കല്യാണം സംബന്ധിച്ച മലപ്പുറം പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് കോഴിക്കോട് ജില്ലയിലെ ചമ്മങ്ങാട് പോലീസിന് കൈമാറി. മോങ്ങം സ്വദേശിയായ 17 കാരിയെ കോഴിക്കോട്ടെ അനാഥാലയത്തില്‍ നിന്ന് വിവാഹം ചെയ്യുകയും രണ്ടാഴ്ചക്ക് ശേഷം ഉപേക്ഷിച്ചുപോകുകയും ചെയ്ത കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് മലപ്പുറം എസ് ഐ. കെ അബ്ദുല്‍ മജീദ് കൈമാറിയത്.
സംഭവം നടന്നത് കോഴിക്കോട് ജില്ലയിലായതിനാല്‍ തുടരന്വേഷണം ചമ്മങ്ങാട് പോലീസാണ് നടത്തുക. അറബിക്കല്യാണത്തിനിരയായ പതിനേഴുകാരിയെ മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയയാക്കി.
സംഭവത്തെക്കുറിച്ച് വിശദമായഅന്വേഷണം നടത്താന്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രൊജക്ട് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായി സാമൂഹിക നീതി ഡയറക്ടര്‍ വി എന്‍ ജിതേന്ദ്രന്‍ അറിയിച്ചു
---- facebook comment plugin here -----