Ongoing News
സെക്രട്ടേറിയറ്റില്‍ സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റുകള്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റുകള്‍ക്കും, ദൃശ്യ മാധ്യമ വെബ്‌സൈറ്റുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ജീവനക്കാരുടെ പ്രവര്‍ത്തനശേഷിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുഭരണവകുപ്പ് നിരോധം ഏര്‍പ്പെടുത്തിയത്.
അതേസമയം വിവാദങ്ങളാല്‍ ഉഴലുന്ന യു ഡി എഫ് സര്‍ക്കാറിനെതിരെ സോഷ്യല്‍ വെബ് സൈറ്റുകളില്‍ പരക്കുന്ന ചര്‍ച്ചകളില്‍ നിന്നും വിശകലനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അകറ്റുക എന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് മീഡിയാ സൈറ്റുകളാണ് പ്രധാനമായും നിയന്ത്രിച്ചിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെയും മുസ്‌ലീം ലീഗ് മുഖപത്രമായ ചന്ദ്രികയുടെയും വെബ്‌സൈറ്റുകള്‍ക്ക് വിലക്കില്ല. വിലക്കിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്്. സെക്ഷന്‍ ഓഫീസര്‍മാര്‍ മുതല്‍ താഴോട്ടുള്ളവര്‍ക്കാണ് നിയന്ത്രണം ബാധകമാകുക. നിയന്ത്രണത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായമാണ് പൊതുഭരണവകുപ്പില്‍ നിന്നുതന്നെ ഉയരുന്നത്.