International
അഫ്ഗാനിസ്ഥാനില്‍ ചാവേര്‍, റോക്കറ്റ് ആക്രമണങ്ങളില്‍ പത്ത് പേര്‍ മരിച്ചു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സേനാ വ്യൂഹത്തിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തിലും നാറ്റോയുടെ ഇന്ധന ടാങ്കറുകള്‍ക്ക് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിലുമായി പത്ത് പേര്‍ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ 25പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഹെല്‍മന്ദ് പ്രവിശ്യയുടെ തലസ്ഥാന നഗരിയായ ലാസ്‌കര്‍ ഗായില്‍ ചാവേര്‍ കാര്‍
ബോംബ് സ്‌ഫോടനത്തിലാണ് നാല് പേര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ 15പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ സംഖ്യ സേനാംഗങ്ങള്‍ക്ക് പരുക്കേറ്റിട്ടുണ്ടോ എന്ന കാര്യം അറിവായിട്ടില്ല. ഫാറ പ്രവിശ്യയിലാണ് ഇന്ധന ടാങ്കറുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ടാങ്കറുകള്‍ക്ക് തീപ്പിടിച്ചു. പൊള്ളലേറ്റാണ് ആറ് അഫ്ഗാന്‍ ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടത്. പത്തുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഇന്ധനവുമായി പാര്‍ക്ക് ചെയ്തിരുന്ന 40ഓളം ട്രക്കുകള്‍ കത്തി നശിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.