International
സിറിയയെ ആക്രമിക്കാനുള്ള നീക്കം വേണ്ടെന്ന് ബ്രിട്ടീഷ് പാര്‍ലിമെന്റ്
ലണ്ടന്‍: സിറിയക്കെതിരായ സൈനിക നടപടി വേണ്ടെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ്. അമേരിക്കയ്‌ക്കൊപ്പം ചേര്‍ന്ന് സിറിയയെ പാഠം പഠിപ്പിക്കാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ ശ്രമങ്ങള്‍ക്കാണ് ഇതോടെ തിരിച്ചടിയായത്.
ഇതുമായി ബന്ധപ്പെട്ട പ്രമേയം വോട്ടിനിട്ടപ്പോള്‍ യുദ്ധം വേണ്ടെന്ന് 285 അംഗങ്ങള്‍ വ്യക്തമാക്കി. 272 പേര്‍ എതിരായി വോട്ടുചെയ്തു. പാര്‍ലമന്റ് തീരുമാനം മാനിക്കുന്നതായി പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വ്യക്തമാക്കി.
അമേരിക്കയുമൊത്ത് സിറിയയെ ആക്രമിക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ആഴ്ച കാമറൂണ്‍ വ്യക്തമാക്കിയിരുന്നു. 2003ലെ ഇറാഖ് യുദ്ധം ഏല്‍പ്പിച്ച ആഘാതങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ലമെന്റ് സിറിയന്‍ ആക്രമണ പദ്ധതി വേണ്ടെന്നു വെച്ചത്.
---- facebook comment plugin here -----