Kozhikode
അറബിക്കല്യാണം: യത്തീംഖാന ചെയര്‍മാനെയും പ്രതിചേര്‍ത്തു
കോഴിക്കോട്: അറബിക്കല്യാണക്കേസില്‍ പെണ്‍കുട്ടി താമസിച്ചിരുന്ന സിയസ്‌കോ യത്തീംഖാനയുടെ ചെയര്‍മാന്‍ പിഎന്‍ ഹംസക്കോയയെ പ്രതി ചേര്‍ത്തു. യത്തീംഖാന സെക്രട്ടറിയടക്കം അഞ്ച് പേര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്്്. കേസ് അന്വേഷണത്തിന് പോലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. ഡിസിപി കെ.സി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട യുഎഇ പൗരന്റെ മാതാവ് ഉല്‍പ്പടെ മൂന്ന് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
---- facebook comment plugin here -----