Kozhikode
തിരുകേശം സംബന്ധിച്ച വാര്‍ത്ത വാസ്തവ വിരുദ്ധം: പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍
കോഴിക്കോട്: കാരന്തൂര്‍ മര്‍കസിലെ തിരുകേശം സംബന്ധിച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സമസ്തയില്‍ ഭിന്നതയുണ്ടായതായും പ്രചാരണം നിര്‍ത്തിവെച്ചതായും ഒരു സ്വകാര്യ ചാനലില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് സമസ്ത സെക്രട്ടറിയും എസ് വൈഎസ് സംസ്ഥാന പ്രസിഡന്റുമായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
മര്‍കസിലെ തിരുകേശം സംബന്ധിച്ച് ഞാനടക്കമുള്ള സമസ്തയിലെ ഒരു പണ്ഡിതനും ഒരു വിമര്‍ശനവും ഇതുവരെ നടത്തിയിട്ടില്ല. തിരുകേശത്തിന്റെ പേരില്‍ അപഹാസ്യമായ രീതിയില്‍ സംഘടനാ നയങ്ങള്‍ക്ക് വിരുദ്ധമായി നടക്കുന്ന പരിപാടികളെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ ചര്‍ച്ചക്ക് വിധേയമാക്കിയിരുന്നു. ഇതേക്കുറിച്ച വാചകങ്ങളെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് തെറ്റിദ്ധാരണ നടത്താനുള്ള ശ്രമമാണ് വാര്‍ത്തയുടെ പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
പുറത്താക്കി
കോഴിക്കോട്: സംഘടനയെ അപകീര്‍ത്തിപ്പെടുത്തുകയും നേതൃത്വത്തിന് എതിരെ അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിക്കുകയും മാധ്യമങ്ങള്‍ക്കു മുന്നില്‍ വസ്തുതാപരമാല്ലാത്ത പ്രസ്താവന നടത്തി സംഘടനയെ തേജോവധം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത കെപി മുഹമ്മദ് അലി എന്ന മുഹമ്മദ് രാമന്തളിയെ എസ് വൈ എസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി എസ് വൈ എസ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.