Connect with us

Kerala

ബസുകള്‍ക്ക് സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കും: ഋഷിരാജ് സിംഗ്

Published

|

Last Updated

മലപ്പുറം: ബസുകള്‍ക്ക് സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ്. ഗവര്‍ണര്‍ ഇല്ലാത്ത ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുമെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. സ്ഥിരമായി അപകടത്തില്‍പെടുന്ന വാഹനങ്ങളെ കരിമ്പട്ടികയില്‍ പെടുത്തും. താനൂരില്‍ അപകടത്തിന് കാരണമായ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയതായും ഋഷിരാജ് സിംഗ് പറഞ്ഞു.
അതേസമയം അപകടത്തില്‍ മരിച്ചവരുടെ ഖബറടക്കത്തിനും മറ്റുമായി വരുന്ന ചെലവ് അടിയന്തരമായി അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. അടുത്തയാഴ്ച ചേരുന്ന ക്യാബിനറ്റ് യോഗത്തില്‍ മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനിക്കുമെന്നും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയ മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.