Connect with us

Malappuram

താനൂര്‍ ദുരന്തം: അപകടത്തിപ്പെട്ടവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Published

|

Last Updated

പരപ്പനങ്ങാടി: താനൂരില്‍ സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് മരിച്ച എട്ട് പേര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. മയ്യിത്ത് വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി. ഏഴ് പേരുടെ മയ്യിത്ത് കൊടക്കാട് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനിലും അര്‍ഷഖിന്റെ മയ്യിത്ത് ചെട്ടിപ്പടി ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനിലുമാണ് ഖബറടക്കിയത്.

പരപ്പനങ്ങാടി ചെട്ടിപ്പടി ആനപ്പടിയിലെ കുഞ്ഞിപീടിയേക്കല്‍ അബ്ദുവിന്റെ മകന്‍ കബീര്‍ (25), കൊടക്കാട് എസ്‌റ്റേറ്റ് കാളാരംകുണ്ട് കുഞ്ഞിപീടിയേക്കല്‍ ത്വാഹയുടെ ഭാര്യ ആരിഫ (27), ആരിഫയുടെ മകള്‍ ഫാത്വിമ നസ്‌ല (എട്ട്), കുഞ്ഞിപീടിയേക്കല്‍ അയ്യൂബിന്റെ ഭാര്യ സാഹിറ (25), സാഹിറയുടെ മക്കളായ തബ്ഷീര്‍ (ഏഴ്), തഫ്‌സീറ (നാല്), അനസ് (ഒന്നര) എന്നിവരുടെ മയ്യിത്താണ് കൊടക്കാട്ട് ഖബറടക്കിയത്.

വെള്ളിയാഴ്ച വൈകീട്ടാണ് തൂനൂര്‍ മുക്കോല അങ്ങാടിയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച ഓട്ടോയില്‍ സ്വകാര്യ ബസിടിച്ച് അപകടമുണ്ടായത്. താനൂരില്‍ നിന്ന് വിവാഹപാര്‍ട്ടി കഴിഞ്ഞ മടങ്ങുകയായിരുന്നു ഇവര്‍. സംഭവത്തില്‍ ക്ഷുഭിതരായി നാട്ടുകാര്‍ ബസ് കത്തിച്ചിരുന്നു.

സംഭവത്തില്‍ ഗതാഗത മന്ത്രി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

---- facebook comment plugin here -----

Latest