Connect with us

Kozhikode

സുന്നി പ്രസ്ഥാനത്തെ ഭിന്നിപ്പിക്കാനാവില്ല- നേതാക്കള്‍

Published

|

Last Updated

PONMALA ABDUL KHADIR MUSLIYARperodeകോഴിക്കോട്: ദുരാരോപണങ്ങള്‍ ഉന്നയിച്ചും കുപ്രചാരണം നടത്തിയും സുന്നി പ്രസ്ഥാനത്തെ ഭിന്നിപ്പിക്കാന്‍ സാധ്യമല്ലെന്നും അതിന് ആരും ശ്രമിക്കേണ്ടതില്ലെന്നും സമസ്ത കേരളജജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് അലി ബാഫഖി, എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. വിശുദ്ധ ഇസ്‌ലാമിന്റെ തനതായ വിശ്വാസ ആചാരങ്ങള്‍ പ്രചരിപ്പിക്കുകയും സമൂഹത്തെ നന്‍മയിലേക്ക് നയിക്കുകയും ചെയ്യുന്ന ഭദ്രതയും കെട്ടുറപ്പുമുള്ള സംഘശക്തിയാണ് താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരിയുടെ നേതൃത്വത്തിലുള്ള സമസ്തയും കീഴ്ഘടകങ്ങളും. സംഘടനയുടെ ഉന്നതരായ നേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ വിഫലശ്രമം നടത്തുന്നവര്‍ സംഘടനയുടെ നയങ്ങളോട് പുറം തിരിഞ്ഞ് നില്‍ക്കുന്നവരാണ്. ഇത്തരം വിലകുറഞ്ഞ ആരോപണങ്ങളെയും കുപ്രചാരങ്ങളെയും അവജ്ഞയോടെ തള്ളിക്കളയാന്‍ പ്രവര്‍ത്തകര്‍ ഉല്‍ബുദ്ധരാണ്. സംഘടനയില്‍ കുഴപ്പം സൃഷ്ടിക്കാന്‍ ദുരുദ്ദ്യേശ്യപരമായ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരും ഭാഗവാക്കായവരും സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയ ചരിത്രമാണുള്ളതെന്നും നേതാക്കള്‍ പറഞ്ഞു.

---- facebook comment plugin here -----

Latest