Kannur
മന്ത്രിക്കെതിരെ ഭീഷണി: വിഘടിതരുടെ ഭീകരമുഖം വെളിവായി- എസ് വൈ എസ്

കണ്ണൂര്‍: ഓണപ്പറമ്പ് സലാമത്ത് പള്ളിയും മദ്‌റസയും തകര്‍ത്ത് ഭീകരാന്തിലീക്ഷം സൃഷ്ടിച്ച വിഘടിതര്‍ സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാര്‍ക്കെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും കൈവെട്ടുമെന്ന് ഭീഷണിയും കൂലിക്കാരായി അപകീര്‍ത്തിപ്പെടുത്തുന്ന അപരാധവും പ്രഖ്യാപിച്ചതിലൂടെ ഒരിക്കല്‍കൂടി വിഘടിതരുടെ ഭീകരമുഖം വെളിവായിരിക്കുകയാണെന്ന് എസ് വൈ എസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ അബ്ദുല്ലത്തീഫ് സഅദി പഴശ്ശി പ്രസ്താവിച്ചു.
ആരാധനാലയങ്ങള്‍ തകര്‍ത്ത ജാള്യത മറക്കാനും അനുയായികളെ കൊണ്ട് സ്വന്തം വീട് തകര്‍ത്ത് പാരമ്പര്യമുള്ള വിഘടിത നേതാക്കള്‍ ഓണപ്പറമ്പ് അക്രമം കാന്തപുരം വിഭാഗത്തിന്റെ സ്വയം സൃഷ്ടിയാണെന്നാണ് പുതിയ ആരോപം. ഇതിന്റെ യഥാര്‍ഥ വസ്തുത ഭരണകൂടത്തിനും നിയമപാലകര്‍ക്കും ബോധ്യമായതാണ്.
കൈകാലുകള്‍ വെട്ടുന്നത് ആലങ്കാരിക പ്രയോഗമാണെന്ന് ചിത്രീകരിക്കാന്‍ മാത്രം വിവേകം നഷ്ട്ടപ്പെട്ട വിഘടിത നേതൃത്വന്റെയും അനുയായികളുടെയും ഭീകരമുഖം ഭരണകൂടം തിരിച്ചറിഞ്ഞ് വേണ്ട നടപടികള്‍ സ്വീകരിക്കണം. ഓണപ്പറമ്പ് അക്രമ കേസിലെ ശേഷിക്കുന്ന പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്ത് നാടിന്റെ സമാധാനം നിലനിര്‍ത്താന്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആര്യാടനെ ഭീഷണിപ്പെടുത്താന്‍ മാത്രം നാസര്‍ ഫൈസിയെ പോലുള്ളവര്‍ വളര്‍ന്നിട്ടില്ല: ന്യൂനപക്ഷ കോണ്‍ഗ്രസ്
കണ്ണൂര്‍: മന്ത്രി ആര്യാടന്റെ കൈ വെട്ടുമെന്ന് പൊതുപരിപാടിയില്‍ പരസ്യമായി പ്രസംഗിച്ച ഇ കെ സുന്നി നേതാവ് നാസര്‍ ഫൈസി കൂടത്തായിക്കെതിരെ സംസ്ഥാന മന്ത്രിയെ ഭീഷണിപ്പെടുത്തിയതിന് ഐ പി സി 506(1) പ്രകാരം കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം ജില്ലാ ചെയര്‍മാന്‍ ഒ വി ജാഫര്‍ ആവശ്യപ്പെട്ടു.
ശക്തമായ നടപടി വേണം. അരിയും തിന്ന് ആശാരിച്ചിയേയും കടിച്ച് പിന്നെയും മുറുമുറുപ്പ് എന്ന പറയുന്നത് പോലെയാണ് ലീഗുകാരുടെ കാര്യം. പള്ളിയും തകര്‍ത്ത് അധികാരമുപയോഗിച്ച് പോലീസിനെയും പാട്ടിലാക്കി പ്രതികളെയും സംരക്ഷിച്ചിട്ടും ലീഗ് നേതൃത്വം കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചുടുചോറ് വാരിക്കുകയാണെന്നും ജാഫര്‍ പറഞ്ഞു. ഇത് സമുദായം തിരിച്ചറിയണം.
പള്ളി തകര്‍ത്തവരെ ന്യായീകരിക്കുന്ന നാസര്‍ ഫൈസിയെ പോലുള്ളവരെ അല്ലാഹു കാത്തുരക്ഷിക്കട്ടെയെന്നും ജാഫര്‍ പറഞ്ഞു. ആര്യാടന്‍ മുഹമ്മദിനെ ഭീഷണിപ്പെടുത്താന്‍ മാത്രം നാസറിനെ പോലുള്ളവര്‍ വളര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.