Connect with us

Ongoing News

സ്വര്‍ണമലയുടെ ഉള്ളറകള്‍ തേടി..

Published

|

Last Updated

20130811_165044

പത്ത് വര്‍ഷത്തോളമായി സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തിട്ടുന്‍ണ്ടെങ്കിലും മരുഭൂമിയുടെ തീവ്രത അതിന്റെയാ ഗാംഭീര്യത്തില്‍ ആസ്വദിക്കാന്‍ സാധ്യമായിരുന്നില്ല. അത്‌കൊണ്ട്തന്നെ ജേഷ്ഠ സഹോദരന്‍ ജോലിചെയ്യുന്നഒരു സ്വര്‍ണ്ണ ഖനിയിലേക്കുള്ളയാത്ര ക്ഷണം നിഷേധിക്കാന്‍ മനസ്സുവന്നില്ല. പെരുന്നാള്‍ അവധി ദിനങ്ങളില്‍ മേല്‍ ഉദ്യേഗസ്ഥര്‍ സ്ഥലത്തുണ്ടാകില്ല എന്നത്‌കൊണ്ട് തന്നെ പ്രവേശനം കുറച്ചുകൂടി സുതാര്യമായിരിക്കുമെന്നതിനാല്‍ ഈ വര്‍ഷത്തെ പെരുന്നങറ്റ അവിടെതന്നെ ആഘോഷിക്കാന്‍ അഥവാ അവിടെഒതുങ്ങി കൂടാന്‍ തീരുമാനിച്ചു. കേരളത്തിലെ പ്രമുഖ നിര്‍മാണ കമ്പനി ആയ വാസ്‌കോ ഇറക്ടേഴ്‌സിനാണ് ഖനിയിലെ നിരമാണ പ്രവര്‍ത്തങ്ങള്‍ക്ക് കറാര്‍ നല്‍കിയിരിക്കുന്നത് എന്നത് സന്ദര്‍ശനം കുറച്ചുകൂടി ആയാസരഹിതമാക്കി മാറ്റി.
20130811_165845മുന്‍കൂട്ടിതീരുമാനിച്ചത് പ്രകാരം പെരുന്നാള്‍ ദിവസം രാവിലെതന്നെ റിയാദില്‍ നിന്നും ജിദ്ദയിലേക്കുള്ള ഹൈവെയില്‍ 500 കിലേമീറ്റര്‍ ദൂരത്തുള്ള ദലിം എന്ന സ്ഥലത്ത് എത്തിചേര്‍ന്നു. അവിടെ നിന്നും വാസ്‌കോ കമ്പനിയുടെ വാഹനത്തില്‍ ഒരു പ്രധാന റോഡിലൂടെ എകദേശം 300 കിലേമീറ്ററോളം സഞ്ചരിച്ച് ഖനിയിലേക്കുള്ള പ്രത്യേക റോഡ് ആരംഭിക്കുന്നിടത്ത് എത്തിചേര്‍ന്നു. കടന്ന് വന്ന വീഥികള്‍ ഏതോ ഒരു മലമുകളിലേക്കാണ് പോകുന്നതെന്ന് തോന്നുന്നു. യാത്ര സൗകര്യത്തോടൊപ്പം സാധനസാമഗ്രികള്‍ കൂടികയറ്റാവുന്ന വാഹനങ്ങള്‍, നിറയെ സാധനങ്ങളുമായിഇടക്ക് മാത്രംകടന്നുവരുന്നത് അതാണ്‌സൂചിപ്പിക്കുന്നത്. ദലിമില്‍ നിന്നും അന്‍പത് കിലേമീറ്റര്‍ പിന്നിട്ടതോടുകൂടിതന്നെ ആഗ്രഹിച്ചത് പോലെ മരുഭൂമിയുടെകാഠിന്യത്തിലേക്ക് തന്നെയാണ് യാത്ര പോകുന്നതെന്ന് മനസ്സിലാക്കന്‍ കഴിഞ്ഞു.
DSC_0266

സ്വര്‍ണ്ണ ഖനിയിലേക്ക് മാത്രമായുള്ള പ്രത്യേക റോഡില്‍ മറ്റൊരു വാഹനം കാത്തിരിപ്പുണ്ടായിരുന്നു. മലപ്പുറം ജില്ലയിലെ വള്ളികുന്ന് സ്വദേശി അസീസ് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. മരുഭൂമിയുടെ വിജനതയില്‍ മറ്റ്‌വാഹനങ്ങള്‍ ഒന്നുംവരില്ല എന്നുറപ്പുള്ളതിനാലാവണം അപാരവേഗതയിലായിരുന്നു. സ്പീഡോമീറ്ററില്‍ 200 കടക്കുന്നത് പലപ്പോഴും ഭയത്തോട്കൂടി മാത്രമായിരുന്നു വീക്ഷിച്ചിരുന്നത്. സാധാരണ റോഡില്‍ ഉണ്ടാകുന്ന റഡാര്‍ പരിശോധനയും പോലിസുകാരും ഉണ്ടായിരിക്കചഷ്ട എന്നതാണ് ആസിഫിന്റെ ധൈര്യം എന്ന്‌തോന്നുന്നു. കമ്പനിയുടെ അധീനതയില്‍ ആണെങ്കിലും സുരക്ഷാ ഉദ്യേഗസ്ഥര്‍ ആരുഉണ്ടാകില്ല എന്നതും അവന്ന് അനൂകൂലമാണ്. ഒരു പരിപൂര്‍ണ്ണ ഡസ്സര്‍ട്ട് സഫാരി അല്ലങ്കിലും ഇരുവശവും മരുഭൂമിയായിട്ടുള്ള റോഡിലൂടെയുള്ള യാത്ര ഞാനും ഏറെ ആസ്വദിച്ചു.

വേഗതയില്‍ ആകാശസമാനമായ ഒരുയാത്ര ആസ്വദിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ആസിഫ്കാറിന്റെ വേഗത ഒന്നുകുറച്ചു. കാര്യം അന്വേഷിച്ചപ്പേങറ്റ മരുഭൂമിയുടെ ഒരു ഭാഗത്ത് ചിതറികിടക്കുന്ന ഒരു കാറിന്റെ അവശിഷ്ടങ്ങള്‍ കാണിച്ചുതന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു മലയാളി അപകടത്തില്‍ പെട്ടതിന്റെ ഓര്‍മപെടുത്തലായിരുന്നു അത്. അപകടം നടന്നിട്ട് ദിവസങ്ങള്‍ക്ക് ശേഷംസാറ്റലൈറ്റ് സാങ്കേതികതയുടെ സഹായത്തില്‍ മാത്രമാണ്മ്യതദേഹംകണ്ടെത്തിയത്.ഖനിയിലേക്കുള്ള ദൂരം കുറയുന്നതിനനുസരിച്ച് മരുഭൂമിയുടെ ഇരുവശങ്ങളുടെയും സ്വഭാവം മാറിവരുന്നതായി കാണാന്‍ കഴിഞ്ഞു. ഒരുഭാഗത്ത് മരുഭൂമി അത്‌പോലെതന്നെ നിലനിന്നപ്പോള്‍ മറുവശം ചെരിയചെറിയ പാറകള്‍ രൂപാന്തരപെടുന്നുണ്ടായിരുന്നു. ആ ഭാഗത്തായിരിക്കും ഖനി എന്ന എന്റെ സംശയം ശരിവെച്ചു കൂടെയുള്ളവര്‍. അധികം ദൂരത്തല്ലാതെ ഖനി കാണുന്നുണ്ടായിരുന്നു.

ഖനിയെന്നു കേട്ടപ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന പ്രതീക്ഷകളെയും , പറഞ്ഞുകേട്ടിട്ടുള്ള സ്വര്‍ണ്ണ മലകളെയും കുറിച്ചജല്പ എല്ലാ കഥകളെയും തിരുത്തുന്നതായിരുന്നു അവിടെത്തെ കാഴ്ച്ചകള്‍. ഏതാനും ചുറ്റളവില്‍ അവിടെയും ഇവിടെയും മായിചിതറികിടക്കുന്ന ചെറിയചെറിയ പാറകൂട്ടങ്ങള്‍ മാത്രമാണ് ഖനി എന്നു പറയുന്നത്. എല്ലായിടത്തും ഇങ്ങനെ തന്നെ ആയിരിക്കണം എന്നില്ല. അപൂര്‍വ്വമായിട്ടെങ്കിലും വലിയമലകള്‍ ഉണ്ടയേക്കമെന്ന് അവര്‍ പറഞ്ഞു. പ്രത്യേകതരം മാപിനി ഉപയോഗിച്ചു സ്വര്‍ണ്ണത്തിന്റെ അംശം കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ നിന്നും പൊട്ടിച്ചെടുത്ത പാറകഷ്ണങ്ങളും മണല്‍തരികളൂം ഒരിടത്തായി കൂട്ടിവെച്ചിട്ടുണ്ട്. ഇത് പൊടിച്ചെടുത്ത്‌വിവിധതരം പക്രിയകള്‍ക്ക് വിധേയമാക്കിയാണ് സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കുന്നത്. ഒരു ടണ്‍ മണല്‍തരിയില്‍ നിന്നുംകേവലം പത്ത് മുതല്‍ പതിനഞ്ച് ഗ്രാംവരെ സ്വര്‍ണ്ണം മാത്രമേ ലഭിക്കൂഎന്നതില്‍ നിന്നും സ്വര്‍ണ്ണത്തിനു ഇത്രമാത്രം വിലയുണ്ടാകുന്നതിനുള്ള കാരണം മനസ്സിലായി..

മണല്‍തരികളില്‍ നിന്നും സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കുന്ന പക്രിയ വളരെ ലളിതമാണ്. ആധുനികതയുടെ കുറച്ച്‌സൗകര്യങ്ങള്‍ ഉണ്ട് എന്നൊതൊഴിച്ചാല്‍, നാട്ടില്‍ തട്ടാന്‍ പണി നടക്കുന്നിടത്തെ മണ്ണ്‌ശേഖരിച്ച് അതില്‍ നിന്നും സ്വര്‍ണ്ണ തരികള്‍ വേര്‍തിരിച്ചെടുക്കുന്ന നാടോടികളില്‍ നിന്നുംഏറെയെന്നും വിഭിന്നഅഷ്ട ഇവിടെത്തെ സംവിധാനങ്ങളും.
മാരകമായസ്‌ഫോടന വസ്തുക്കള്‍ ഉപയോഗിച്ച് പൊട്ടിചെടുക്കുന്ന പാറകഷ്ണങ്ങള്‍ പലഘട്ടങ്ങളായിഅതീസൂക്ഷമമായി പൊടിച്ചൊടുക്കുന്നു. ഒിശാലമായികൂട്ടിയിട്ട കരിങ്കല്‍ കഷ്ണങ്ങളിലേക്ക് ഈ അംന്റ തരികള്‍ വിതറും. റെയില്‍വേ ട്രാക്കിലെ കരിങ്കല്‍കഷ്ണങ്ങളെ ഓര്‍മിപ്പിക്കുന്ന ഈ മേഖല ഹിപ്പ്‌ലീച്ച് എന്നാണ്അറിയപെടുന്നത്. ഒരു ഇഞ്ചില്‍ താഴെമാത്രം കനം വരുന്ന ഈ കരിങ്കല്‍ കഷ്ണങ്ങല്‍ക്കിടയില്‍ വളരെചെറിയ സുഷിരങ്ങളുള്ള പ്ലാസ്റ്റിക് പൈപ്പുകള്‍ പാകിയിരിക്കുന്നു. സയനെയ്ട്‌ചേര്‍ത്ത വെള്ളംഇതിനുമുകളില്‍തെളിക്കും.സയനെയ്ടുമായി ചേര്‍ന്ന് സ്വര്‍ണ്ണ തരികള്‍ പൈപ്പിലെ ചെറുസുഷിരങ്ങളിലൂടെ പ്രധാന പക്രിയ നടക്കുന്നിടത്തെത്തും. വീണ്ടുംമറ്റ്‌രാസ പദാര്‍ഥങ്ങള്‍ ചേര്‍ത്ത് സയനെയ്ഡില്‍ നിന്നും സ്വര്‍ണ്ണംവേര്‍തിരിച്ചെടുക്കുക എന്ന ലഘുതത്വമാണ്‌യൂണിറ്റില്‍ നടക്കുന്നത്.
DSC_0391
ഒറ്റദിവസംകൊണ്ട് ഖനിയുടെ രണ്ട് ഇടങ്ങള്‍ ഒഴികെ എല്ലാസ്ഥലത്തും സന്ദര്‍ശിക്കാന്‍ സാധിച്ചു. പാറ പൊട്ടിക്കുന്നതിനു ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിക്കുന്ന ഗോഡൗനും മൈനിംഗ്ഏരിയയില്‍ പ്രത്യേകം വളച്ചുകെട്ടിയ ഒരുസ്ഥലവുമായിരുന്നു അത്. മൈനിങ്ങിനിടയില്‍ഭൂമിക്കടിയില്‍ നിന്നുംകിട്ടുന്ന മ്യതദേഹങ്ങള്‍സൂക്ഷിക്കുന്ന ഇടമായിരുന്നു വളച്ച് കെട്ടിയിരുന്നത്. ഏകദേശം 50 ഓളം മ്യതദേഹങ്ങള്‍ അവിടെ നിന്നും ലഭിച്ചു എന്നാണറിയാന്‍ കഴിഞ്ഞത്. സാമാന്യതയില്‍ നിന്നും അല്പംവലിപ്പകൂടുതലുള്ള ഈ മ്യതദേഹങ്ങള്‍ പുരാതന യുഗത്തചന്റ ജീവിച്ചിരുന്ന ഏതോഗോത്രങ്ങളുടെതായിരിക്കാമെന്നാണ്അനുമാനിക്കുന്നത്.

ഒരുദിവസത്തെ സുവര്‍ണ്ണ കഴ്ചകളും കണ്ട് തിരികെ പോരുമ്പോള്‍ പിറകില്‍ നിന്നുംവാസ്‌കോ കമ്പനിയുടെ പ്രോജക്ട് എന്‍ജിനിയറുടെ കമന്റ്, ഇന്ന് ഇട്ട വസ്ത്രംഅലക്കണ്ട, നാട്ടില്‍ പോകുംബോള്‍ തട്ടാന്‍ വാസു ഏട്ടന്റെ അടുത്ത് കൊടുക്കാം വല്ലസ്വര്‍ണ്ണ തരിയും പറ്റിപിടിച്ചിട്ടുണ്ടെങ്കിലോ????

raoofmelath@gmail.com