Connect with us

Eranakulam

കോഴിക്കച്ചവടക്കാരുടെ സമരം പിന്‍വലിച്ചു

Published

|

Last Updated

chicken farmകൊച്ചി: കോഴിക്കച്ചവടക്കാരും ഫാം ഉടമകളും നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷനാണ് സമരം പിന്‍വലിച്ച വിവരം അറിയിച്ചത്. ഇറച്ചിക്കോഴിയുടെ തറവില വര്‍ധിപ്പിച്ചത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഇറച്ചിക്കോഴിയുടെ തറവില 70 ല്‍ നിന്ന് 90 ആയി ഉയര്‍ത്തിയതിനെതിരെയാണ് പൗള്‍ട്രി ഫാം ഉടമകള്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും കോഴി കൊണ്ടുവരാന്‍ ഒരു കിലോവിന് വിലയുടെ 14.5 ശതമാനം നികുതി നല്‍കണം. അതേസമയം സമരത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാതെയാണ് സമരം പിന്‍വലിച്ചിരിക്കുന്നത്.