International
അമേരിക്കന്‍ ഭീഷണിക്ക് വഴങ്ങില്ലെന്ന് സിറിയ
ദമാസ്‌കസ്: രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും അമേരിക്കന്‍ ഭീഷണിക്ക് വഴങ്ങില്ലെന്നും സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ്. മൂന്നാം ലോക മഹായുദ്ധത്തിലേക്കാണ് കാര്യങ്ങള്‍ പോവുന്നതെങ്കില്‍ പോലും തങ്ങള്‍ക്ക് ഭയമില്ലെന്നും രാജ്യത്തിന് നേരെ ആക്രമണമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും അസദ് പറഞ്ഞു.
ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണ് തുടക്കത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അല്‍ഖാഇദ അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ പിന്തുണയോടെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ വിരുദ്ധ നീക്കങ്ങള്‍ നടക്കുന്നത്. അക്രമികളെ തുടച്ച് നീക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും അസദ് ഒരു ദിനപ്പത്രത്തിനനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
---- facebook comment plugin here -----