Connect with us

Kerala

പെരിന്തല്‍മണ്ണ അപകടം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി - മുഖ്യമന്ത്രി

Published

|

Last Updated

മലപ്പുറം: പെരിന്തല്‍മണ്ണ അപകടത്തിന് കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അപകടം സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടും. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് തക്കതായ നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദുരന്തസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ച കാപ്പ് മാപ്പിള സ്‌കൂളിലെത്തി മുഖ്യമന്ത്രി അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എ പി അനില്‍കുമാര്‍, ആര്യാടന്‍ മുഹമ്മദ് തുടങ്ങിയവരും കലക്ടറും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

Latest