Connect with us

National

കേന്ദ്ര സര്‍ക്കാര്‍ മൊബൈലും ടാബ്‌ലറ്റും സൗജന്യമായി നല്‍കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് വന്‍ ഡിജിറ്റല്‍ വിപ്ലവത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ജനങ്ങള്‍ക്ക് 2.5 കോടി മൊബൈല്‍ ഫോണുകളും 90 ലക്ഷം ടാബ്‌ലെറ്റുകളും സൗജന്യമായി നല്‍കുന്നതിനുള്ള പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്. 7860 കോടി രൂപ ഇതിനായി നീക്കിവെക്കാന്‍ തീരുമാനമായിക്കഴിഞ്ഞു. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി നടപ്പാക്കാനാണ് ആലോചന. ഗ്രാമീണ മേഖലയിലുള്ളവര്‍ക്കായിരിക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

മൊബൈല്‍ ഫോണിനൊപ്പം രണ്ട് വര്‍ഷത്തേക്ക് കണക്ഷന്‍ ചാര്‍ജുകള്‍ സൗജന്യമായി നല്‍കാനും പദ്ധതിയുണ്ട്. ഉപഭോക്താവ് 300 രൂപ നല്‍കി ഒറ്റത്തവണ റീച്ചാര്‍ചജ് ചെയ്താല്‍ രണ്ട് വര്‍ഷത്തേക്ക് പ്രതിമാസം 30 മിനുട്ട് സംസാരസമയം, 30 മെസ്സേജ്, 30 എം ബി ഡാറ്റ എന്നിവ ലഭിക്കും. ടാബ്‌ലറ്റുകള്‍ 11,12 ക്ലാസുകളിലെ കുട്ടികള്‍ക്കാണ് നല്‍കുക. ഇവര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് സൗജന്യം ഡേറ്റാ കണക്ഷനും നല്‍കും.

Latest