Connect with us

Ongoing News

ആപ്പിള്‍ ഐഫോണ്‍ അവതരിപ്പിച്ചു

Published

|

Last Updated

വാഷിംങ്ടണ്‍: കാത്തിരിപ്പിന് വിരാമമിട്ട് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയിലെ ഏറ്റവും പുതിയ ഉല്‍പന്നമായ ഐഫോണ്‍5 എസ്,ഐഫോണ്‍5സി എന്നീ മോഡലുകള്‍ ആപ്പിള്‍ അവതരിപ്പിച്ചു. ഒരേസമയം സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ വിസ്മയങ്ങള്‍ പകര്‍ന്ന നല്‍കുന്ന ഐഫോണ്‍ എസ് എന്ന വില കൂടിയ മോഡലും അതിശയിപ്പിക്കുന്ന വിലക്കുറവോടെ ഐഫോണ്‍5സി എന്ന മോഡലുമാണ് പുറത്തിറക്കിയത്. ഈ മാസം 13 മുതല്‍ ബുക്കിംഗ് ആരംഭിക്കും. ആസ്‌ട്രേലിയ,കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ സെപ്തംബര്‍ 20ന് ഐഫോണ്‍5 എസ് പുറത്തിറങ്ങും. ചരിത്രത്തില്‍ ഇന്നുവരെ പുറത്തിറങ്ങിയതില്‍ വെച്ചേറ്റവും വിലകുറഞ്ഞ ഐഫോണ്‍ മോഡലാണ് 5സി. അഞ്ച് നിറങ്ങളില്‍ പുറത്തിറങ്ങുന്ന ഫോണിന് കാരിയര്‍ മുഖേന 99 ഡോളര്‍(6500രൂപയില്‍ താഴെ) വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ള,പിങ്ക്,നീല,മഞ്ഞ,പച്ച എന്നീ നിറങ്ങളിലാണ് ഐഫോണ്‍5സി വിപണിയിലിറക്കുന്നത്. ഫോണ്‍ ഇന്ത്യയും ചൈനയും അടക്കമൂള്ള എമര്‍ജിങ്ങ് വിപണിയില്‍ സാംസങ്ങ്, ഹ്യുവായ് പോലെയുള്ള ബ്രാന്‍ഡുകളുമായി മത്സരിക്കാന്‍ തന്നെയാണ് ആപ്പിളിന്റെ നീക്കം എന്ന് അനുമാനിക്കാം. അടുത്ത തലത്തിലെ വിപണിയേയും ലക്ഷ്യമിടുന്ന സൂചനയാണ് വിലക്കുറവും പലവര്‍ണച്ചേരുവയിലുള്ള ഫോണും വിപണിയിലെത്തിച്ചിരിക്കുന്നത്. അലുമിനിയത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഐഫോണ്‍5എസ് വെള്ളി,സ്വര്‍ണ്ണം,ചാരം എന്നീ നിറങ്ങളില്‍ ലഭ്യമാകും. ഇന്ത്യയിലെ വില അറിയാനിരിക്കുന്നതേയുള്ളൂ. ഏതെങ്കിലും സേവന ദാതാവുമായി (കാരിയര്‍) ചേര്‍ന്ന് കുറഞ്ഞ വിലയില്‍ തന്നെ അവതരിപ്പിക്കാന്‍ സാധ്യത കാണുന്നു.ഹിന്ദി അടക്കമുള്ള ഒട്ടേറെ ഭാഷകള്‍ക്ക് കീബോഡില്‍ പിന്തുണയുണ്ട്. .16 ജിബിയുടെ ഐഫോണ്‍5 എസിന് 199 ഡോളറും(ഏകദേശം 12000 രൂപ), 32 ജിബിക്ക് 299 ഡോളറും(19000),64 ജിബിക്ക് 399ഡോളറുമാണ്(25000) വിലയിട്ടിരിക്കുന്നത്.

വിലയിട്ടിരിക്കുന്നത്.

Latest