Connect with us

International

വ്യാജ ഗര്‍ഭം 'ധരിച്ച്' കൊക്കൈന്‍ കടത്തിയ യുവതി പിടിയില്‍

Published

|

Last Updated

കൊളംബിയ: വ്യാജ ഗര്‍ഭം ധരിച്ച് കൊക്കൈന്‍ കടത്താന്‍ ശ്രമിച്ച സാമൂഹിക പ്രവര്‍ത്തകയായ യുവതി പിടിയിലായി. ടൊര്‍ണാഡോയിലാണ് സംഭവം. ഗര്‍ഭിണിയുടെ വയറിന്റെ മാതൃകയിലുള്ള പ്ലാസ്റ്റിക് വയര്‍ ശരീരത്തില്‍ കെട്ടി അതിനുള്ളില്‍ രണ്ട് കിലോഗ്രാം കൊക്കൈന്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടയിലാണ് 28 കാരിയായ തബിതാ ലി റിച്ചി പിടിയിലായത്. ബൊഗോട്ടോ വിമാനത്താവളത്തില്‍ വെച്ച് കൊളംബിയന്‍ പോലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

എയര്‍പോര്‍ട്ടിലെ സുരക്ഷാ പരിശോധനക്കിടെ യുവതിയുടെ വയറിന് അസാധാരണമായ ശക്തിയും തണുപ്പും ഉ്ള്ളതായി ശ്രദ്ധയിലപ്പെട്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധന നടത്തുകയായിരുന്നു.  സാമൂഹിക പ്രവര്‍ത്തകയാണെന്ന് പരിചയപ്പെടുത്തിയ യുവതി ആഗസ്റ്റ് അറിനാണ് കൊളംബിയയിലെത്തിയത്.

Latest