Kerala
തേലക്കാട് ബസ് അപകടം: ഇരകള്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കില്ല
പെരിന്തല്‍മണ്ണ: തേലക്കാട് ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കില്ല. അപകടം സംഭവിച്ച ബസിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തതാണ് ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കാതിരിക്കാന്‍ ഇടയാക്കിയത്. അപകടത്തില്‍ 15 പേര്‍ മരിക്കുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആഗസ്റ്റ് പത്തിനാണ് ബസിന്റെ ഇന്‍ഷുറന്‍സ് കാലാവധി തീര്‍ന്നത്. അപകടം നടന്നത് സെപ്തംബര്‍ ആറിനുമാണ്. ആര്‍സി ഉടമയായ മനാഫിനോട് നഷ്ടപരിഹാരമടക്കമുള്ളവ അടക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ രണ്ട് വര്‍ഷം മുമ്പ് താന്‍ ബസ് വിറ്റെന്നാണ് മറുപടി. പാതായ്ക്കര സ്വദേശി മനാഫിന്റെ പേരിലാണ് ഇപ്പോള്‍ ബസിന്റെ ഉടമസ്ഥാവകാശം. രണ്ട് വര്‍ഷം മുമ്പ് വലമ്പൂര്‍ സ്വദേശി ഷാനവാസിന് ബസ് വിറ്റെന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാല്‍ ബസിന്റെ രേഖകളൊന്നും പുതിയ ഉടമയുടെ പേരിലേക്ക് മാറ്റിയിട്ടില്ല.