Health
ലോകത്തിലെ ആദ്യ പുകവലി രഹിത രാജ്യമാകാന്‍ ഓസ്‌ട്രേലിയ
സിഡ്‌നി: ലോകത്തിലെ ആദ്യ പുകവലിരഹിത രാജ്യമാകാന്‍ ഓസ്‌ട്രേലിയ ഒരുങ്ങുന്നു. പുകയിലയ്ക്കു പകരം ഇലക്‌ട്രോണിക് സിഗരറ്റ് ഉപയോഗത്തില്‍ കൊണ്ടുവരാനാണ് ഓസീസ് സര്‍ക്കാറിനെ നീക്കം. പുകയില നിറച്ച സിഗരറ്റിനെ അപേക്ഷിച്ച് തികച്ചും സുരക്ഷിതമായ മാര്‍ഗമാണ് ഇലക്‌ട്രോണിക് സിഗരറ്റെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
ഓസ്‌ട്രേലിയയില്‍ നിന്നും സിഗരറ്റിനെ പുറത്താക്കാന്‍ ആരോഗ്യവിദഗ്ധരും കാന്‍സര്‍ സംഘടനകളും പുകവലിവിരുദ്ധ സംഘടനകളും വര്‍ഷങ്ങളായി ശ്രമിച്ചുവരികയാണ.് ഇതിന്റെ ഫലമാണ് ഇ-സിഗരറ്റെന്ന പുതിയ കണ്ടെത്തല്‍. ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇ- സിഗരറ്റുകള്‍ക്ക് യഥാര്‍ഥ സിഗററ്റ് വലിക്കുമ്പോള്‍ പുക അകത്തേയ്ക്കും പുറത്തേയ്ക്കും സഞ്ചരിക്കുമ്പോള്‍ ലഭിക്കുന്ന അതേ അനുഭൂതി നല്കാനാകുമെന്ന് സിഡ്‌നി മോണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
---- facebook comment plugin here -----