International
ബംഗ്ലാദേശ് ഇസ്ലാമിസ്റ്റ് നേതാവ് അബ്ദുല്‍ ഖാദര്‍ മുല്ലക്ക് വധശിക്ഷ

ധാക്ക: ബംഗ്ലാദേശ് ഇസ്ലാമിസ്റ്റ് പാര്‍ട്ടി നേതാവ് അബ്ദുല്‍ കാദര്‍ മുല്ലയ്ക്ക് ബംഗ്ലാദേശ് സുപ്രീംകോടതി വധശിക്ഷ വിധിച്ചു. കാദര്‍മുല്ലക്ക് നേരത്തെ കീഴ്‌ക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി വിധി.
അപ്പീല്‍ പരിഗണിച്ച നാലു ജഡ്ജിമാരില്‍ മൂന്നുപേരും വധശിക്ഷ വേണമെന്ന് വാദിക്കുകയായിരുന്നു. 1971 ലെ സ്വാതന്ത്ര്യസമരകാലത്തെ യുദ്ധക്കുറ്റങ്ങള്‍ക്കാണ് സുപ്രീംകോടതി വധശിക്ഷ വിധിച്ചത്. സ്വാതന്ത്ര്യസമര യുദ്ധക്കാലത്ത് 30 ലക്ഷം പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.