Connect with us

National

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡി എ വര്‍ധിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വര്‍ധിപ്പിച്ചു. നിലവില്‍ 80 ശതമാനമായിരുന്ന ക്ഷാമബത്ത് പത്ത് ശതമാനം വര്‍ധിപ്പിച്ച് 90 ശതമാനമാക്കി. ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. തീരുമാനത്തിന് ജൂലായ് ഒന്നുമുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും

50 ലക്ഷം കേന്ദ്ര ജീവനക്കാര്‍ക്കും 30 ലക്ഷം പെന്‍ഷന്‍കാര്‍ക്കും പുതിയ തീരുമാനം ഗുണം ചെയ്യും. വര്‍ഷത്തില്‍ 10,879 കോടി രൂപയുടെ അധികച്ചെലവാണ് ഇതുവഴി പ്രതീക്ഷിക്കുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഡി എ രണ്ടക്കം വര്‍ധിപ്പിക്കുന്നത്. 2010 സെപ്തംബറിലാണ് ഇതിന് മുമ്പ് 10 ശതമാനം ഡി എ വര്‍ധിപ്പിച്ചത്. പിന്നീട് 2013 ഏപ്രിലില്‍ എട്ട് ശതമാനം വര്‍ധിപ്പിച്ച് 80 ശതമാനമാക്കുകയായിരുന്നു.