International
യെമനില്‍ സ്‌ഫോടന പരമ്പര: 56 മരണം
സനാ: യമനില്‍ സൈന്യത്തെ ലക്ഷ്യമിട്ട് അല്‍ഖാഇദ നടത്തിയ ചാവേര്‍ സ്‌ഫോടനങ്ങളില്‍ സൈനികരും പോലീസുകാരുമടക്കം 56 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ യമനിലെ ശബ്‌വയിലും അല്‍നുഷൈമയിലും മൈഫയിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്. മൂന്നിടങ്ങളിലും സൈനിക പോസ്റ്റുകള്‍ക്ക് നേരെയായിരുന്നു ആക്രമണം.
ശബ് വയിലാണ് ആദ്യ സ്‌ഫോടനമുണ്ടായത്. സൈനിക ക്യാമ്പിലേക്ക് സ്‌ഫോട വസ്തുക്കള്‍ നിറച്ച കാര്‍ ചാവേറുകള്‍ ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 38 സൈനികര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സമാനമായ രീതിയില്‍ അല്‍ നുഷൈമയില്‍ നനടന്ന രണ്ടാമത്തെ സ്‌ഫോടനത്തില്‍ പത്ത് സൈനികരാണ് കൊല്ലപ്പെട്ടത്. ഇവിടെ ചെക്ക് പോസ്റ്റിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഓടിച്ചുകയറ്റാന്‍ ശ്രമിക്കുന്നതിനിടെ പുറത്ത് വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
ഇവിടെ നിന്നും 15 കിലോമീറ്റര്‍ ാകലെയുള്ള മൈഫയില പ്രത്യേക പോലീസ് സേനയുടെ ക്യാമ്പിന് നേരെയായിരുന്നു മൂന്നാമത്തെ ആക്രമണം. അല്‍ ഖ്വായ്ദ തീവ്രവാദികള്‍ ഇവിടെ നടത്തിയ വെടിവെപ്പില്‍ എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു.