National
മുസാഫര്‍ നഗര്‍ കലാപം: രണ്ട് എം എല്‍ എമാര്‍ അറസ്റ്റില്‍

മുസാഫര്‍ നഗര്‍: മുസാഫര്‍ നഗറിലുണ്ടായ വര്‍ഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട് രണ്ട് എം എല്‍ എമാര്‍ കൂടി അറസ്റ്റിലായി. ബി എസ് പിഎം എല്‍ എ നൂര്‍ സലീം റാണ, ബി ജെ പി എം എല്‍ എ സംഗീത് സോം എന്നിവരാണ് അറസ്റ്റിലായത്.
കലാപത്തില്‍ ജാട്ട് യുവാക്കളെ കൊലപ്പെടുത്തുന്നു എന്ന നിലയില്‍ വ്യാജ വീഡിയോ പ്രദര്‍ശിപ്പിച്ച് കലാപം ആളിക്കത്തിച്ചതിനാണ് സംഗീത് സോമിനെ അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാക്കിസ്ഥാനില്‍ നടന്ന ദൃശ്യങ്ങളാണ് ഇയാള്‍ പ്രദര്‍ശിപ്പിച്ചത്.
ബി ജെ പിയുടെ മറ്റൊരു എം എല്‍ എ സുരേഷ് റാണെയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ബി ജെ പി, കോണ്‍ഗ്രസ്സ്, ബി എസ് പി പാര്‍ട്ടികളിലെ നിരവധി നേതാക്കള്‍ക്ക് കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് വാറണ്ടുണ്ട്.
---- facebook comment plugin here -----