Gulf
ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറം വളണ്ടിയര്‍ പരിശീലന പരിപാടി 27 ന്
ജിദ്ദ: ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഹജ്ജ് സേവനത്തിന് തയ്യാറായ വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലന പരിപാടികള്‍ ഈ മാസം 27 ന് രാത്രി ഷറഫിയ ഇമ്പാല വില്ലയില്‍ വെച്ച് നടത്തുന്നു. പ്രസ്തുത പരിപാടിയില്‍ വളണ്ടിയര്‍ സേവനത്തിന്റെ ഇസ്ലാമിക മാനം, പ്രഥമ ശുശ്രൂഷ, നേതൃ പരിശീലനം തുടങ്ങിയ വിഷയങ്ങള്‍ പ്രഗല്‍ഭരായ വ്യക്തിത്വങ്ങള്‍ അവതരിപ്പിക്കുന്നതാണ്.
ഈ വര്‍ഷം ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറം, മക്ക ഹജ്ജ് വെല്‍ഫയര്‍ ഫോറത്തിനു പുറമേ മദീന ഹജ്ജ് വെല്‍ഫയര്‍ ഫോറവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും ഫോറം ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
യോഗത്തില്‍ അഷറഫ് അലി, അബ്ദുല്‍ റഹ്മാന്‍ വണ്ടൂര്‍ കെ.ടി.എ മുനീര്‍, പി.എം.എ ജലീല്‍, അന്‍വര്‍ വടക്കാങ്ങര, ഹാശിം കാലിക്കറ്റ്, ചെമ്പന്‍ മുസ്തഫ, മുസ്തഫ കെ.ടി പെരുവള്ളൂര്‍, ഷാനവാസ് വണ്ടൂര്‍, സൈദ് അലവി, എ.കെ, അന്‍ഷാദ് ഇസ്ലാഹി, മുഹമ്മത് റാസി, മൊയ്തീന്‍ കുട്ടി കാളികാവ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു
ചെമ്പന്‍ അബ്ബാസ് അധ്യക്ഷത വഹിച്ചു. സഹല്‍ തങ്ങള്‍ സ്വാഗതവും നസീര്‍ വാവകുഞ്ഞ് നന്ദിയും പറഞ്ഞു.
വളന്ടീയര്‍ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത സംഘടനകള്‍ എത്രയും പെട്ടെന്ന് അവരുടെ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്, കൂടുതല്‍ വിവരങ്ങള്‍ക്ക് 0501381663, 0569452286 എന്നീ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടണം.