Malappuram
എളങ്കൂര്‍ അക്രമം; ജില്ലയിലെങ്ങും പ്രതിഷേധ പ്രകടനങ്ങള്‍
തിരൂരങ്ങാടി: എളങ്കൂര്‍ മഞ്ഞപ്പറ്റയില്‍ സുന്നി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതില്‍ തെന്നല സര്‍ക്കിള്‍ എസ് വൈ എസ് സെക്ടര്‍ എസ്എസ്എഫ് പ്രകടനം നടത്തി. ഹംസ അഹ്‌സനി, കാസിം മുസ്‌ലിയാര്‍ കാളമ്പ്ര, ടി എം ഫാറൂഖ് അഹ്‌സനി, വി ഹുസൈന്‍ സഖാഫി നേതൃത്വം നല്‍കി.
തിരൂരങ്ങാടി: നിരപരാധിയായ സുന്നി പ്രവര്‍ത്തകനെ ക്രൂരമായി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ചെമ്മാട് ഇന്ന് റാലി നടക്കും. സോണ്‍ എസ് വൈ എസ് ഡിവിഷന്‍ എസ് എസ് എഫ് മേഖലാ എസ് എം എ, എസ് ജെ എം സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന പ്രതിഷേധ റാലി വൈകുന്നേരം 4ന് പരപ്പനങ്ങാടി റോഡിലെ താജ് പരിസരത്തുനിന്ന് ആരംഭിച്ച് ചെമ്മാട് ടൗണില്‍ സമാപിക്കും. പ്രവര്‍ത്തകര്‍ നാലുമണിക്ക് താജ് പരിസരത്ത് എത്തണമെന്ന് സുന്നീ നേതാക്കള്‍ അറിയിച്ചു.
കോട്ടക്കല്‍: എളങ്കൂരില്‍ വിഘടിതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അബുഹാജിയുടെ ഘാതകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ് വൈ എസ് തെന്നല സര്‍ക്കിളും എസ് എസ് എഫ് തെന്നല സെക്ടറും പ്രതിഷേധ പ്രകടനം നടത്തി. ഹംസ അഹ്‌സനി, ഖാസിം മുസ്‌ലിയാര്‍, ഫാറൂഖ് അഹ്‌സനി, ഹുസൈന്‍ സഖാഫി, ശാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മലപ്പുറം: മേഖല പ്രതിഷേധ പ്രകടനം കോട്ടപ്പടിയില്‍ നിന്ന് തുടങ്ങി മലപ്പുറം കെ എസ് ആര്‍ ടി സി പരിസരത്ത് സമാപിച്ചു. പി പി സുബൈര്‍, ദുല്‍ഫുഖാറലി സഖാഫി, നജ്മുദ്ദീന്‍ സഖാഫി, അബ്ദുല്ല മേല്‍മുറി, അബ്ബാസ് സഖാഫി, ഫഖ്‌റുദ്ദീന്‍ താണിക്കല്‍, ബദറുദ്ദീന്‍ കോഡൂര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
പരപ്പനങ്ങാടി: എളങ്കൂരില്‍ സുന്നികള്‍ക്കെതിരെ വിഘടിതര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി. പ്രകടനത്തിന് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, അബ്ദുല്ല സഖാഫി, മുജീബ്‌റഹ്മാന്‍ മിസ്ബാഹി, സലീം സഅദി, സ്വാദിഖ് നേതൃത്വം നല്‍കി.
തിരൂര്‍: എസ് എസ് എഫ്, എസ് വൈ എസ് പ്രവര്‍ത്തകര്‍ സംയുക്തമായി പ്രതിഷേധ പ്രകടനം നടത്തിയത്. താഴെപ്പാലം ബൈപ്പാസ് പരിസരത്ത് നിന്ന് വൈകിട്ട് അഞ്ചരയോടെ ആരംഭിച്ച് മാര്‍ക്കറ്റും ചുറ്റി ബസ് സ്റ്റാന്റ് പരിസരത്താണ് പ്രകടനം സമാപിച്ചത്. മുഹമ്മദ് കോയ തങ്ങളുടെ പ്രാര്‍ഥനയോടെയാണ് പ്രകടനം ആരംഭിച്ചത്. ഹസന്‍ റഹ്മാനി, ഹാദി അഹ്‌സനി, ഇസ്മായില്‍ സഖാഫി, കോഹിനൂര്‍ യാഹു, അബ്ബാസ് മോന്‍ കൂട്ടായി, ഉമര്‍ മുസ്‌ലിയാര്‍, സൈനുല്‍ ആബിദ്, ഷാജിര്‍ പെരിന്തല്ലൂര്‍, എം ബാപ്പുട്ടി ഹാജി നേതൃത്വം നല്‍കി.