Connect with us

National

കാശ്മീരില്‍ വീണ്ടും ഭീകരരുടെ വെടിവെപ്പ്; ഒരാള്‍ക്ക് പരുക്ക്

Published

|

Last Updated

ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും ഭീകരര്‍ ആക്രമണം നടത്തി. തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ ഒരു സിവിലിയന് പരുക്കേറ്റു. കശ്മീരിലെ റാവല്‍പ്പോറ മേഖലയില്‍ കൂടുതല്‍ തീവ്രവാദികളെ കണ്ടെത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. കഠുവാ ജില്ലയിലെ ദിയാലാഛക്കിലാണ് തീവ്രവാദികളെന്ന് തോന്നിപ്പിക്കുന്ന നാല് പേരെ കണ്ടതായി ഗ്രാമവാസികള്‍ അറിയിച്ചത്.

കഴിഞ്ഞ ദിവസം സൈനിക വേഷം ധരിച്ചെത്തിയ ഭീകരപ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനിലും സൈനിക ക്യാമ്പിലും നടത്തിയ ആക്രമണത്തില്‍ 13 പേര്‍ മരിച്ചിരുന്നു.