National
മുസ്‌ലിം യുവാക്കളെ അന്യായമായി തടവിലിടരുതെന്ന് ഷിന്‍ഡെ
ന്യൂഡല്‍ഹി: മുസ്‌ലിം ചെറുപ്പക്കാര്‍ അന്യായമായി തടവില്‍ കഴിയുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. മുസ്‌ലിം ചെറുപ്പക്കാര്‍ അന്യായമായി തടവില്‍ക്കഴിയുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്ന് നിരവധി പരാതികള്‍ സര്‍ക്കാറിന് ലഭിക്കുന്നുണ്ട്.
ഓരോ സംസ്ഥാനത്തും ബന്ധപ്പെട്ട ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ച് തീവ്രവാദക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുകയും ഇതിനായി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രൊസിക്യൂട്ടര്‍മാരെ നിയമിക്കുകയും ചെയ്യണം. തീവ്രവാദക്കേസുകള്‍ക്ക് മറ്റു കെട്ടിക്കിടക്കുന്ന കേസുകളേക്കാള്‍ പരിഗണന നല്‍കണമെന്നും ഷിന്‍ഡെ കത്തില്‍ ആവശ്യപ്പെട്ടു.
അന്യായമായി ചെറുപ്പക്കാരെ അറസ്റ്റ് ചെയ്യുന്ന പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ കൈക്കൊള്ളണം. എന്നാല്‍ തീവ്രവാദപ്രവര്‍ത്തനവുമായി സര്‍ക്കാര്‍ ഒരു നീക്കുപോക്കിനും തയ്യാറല്ലെന്നും കത്തില്‍ പറയുന്നുണ്ട്.