Gulf
മെഡിക്കല്‍ സെന്ററുകളിലും സ്വദേശിവത്കരണം
ജിദ്ദ: സൗദിയില്‍ സ്വകാര്യമേഖലയിലെ ആശുപത്രികളിലെയും മെഡിക്കല്‍ സെന്ററുകളിലെയും അഡ്മിനിസ്‌ട്രേറ്റീവ് ജോലികളില്‍ സൗദിവല്‍്കരണം നടപ്പാക്കുന്നു. ഇതിന് മുന്നോടിയായി സൗദി മാനവവിഭവശേഷി വികസന ഫണ്ട് കമ്മിറ്റികളും ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രികളും ചേര്‍ന്ന് സ്വകാര്യ ആശുപത്രികളിലെയും ക്ലിനിക്കുകളിലെയും അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളുടെ എണ്ണം എടുക്കാന്‍ ആരംഭിച്ചതായി സൗദി ചേംബേഴ്‌സ് കൗണ്‍സിലിലെ ഹെല്‍ത്ത് കമ്മിറ്റി അംഗം ഹാനി അല്‍ ഖൊലൈഫി അറിയിച്ചു. സൗദിവല്‍കരണം നടപ്പാകുന്നതോടെ എല്ലാ തസ്തികകളിലും യോഗ്യരായ സൗദി തൊഴിലന്വേഷകരെ നിയമിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആരോഗ്യമേഖലയിലെ അഡ്മിനിസ്‌ട്രേറ്റീവ് ജോലികളില്‍ നിയമിക്കപ്പെടുവാനായി സൗദി തൊഴിലന്വേഷകര്‍ക്കായി പരിശീലന കോഴ്‌സുകളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇങ്ങനെ പരിശീലനകോഴ്‌സ് പൂര്‍ത്തിയാക്കിയ എണ്‍പതിലധികം സൗദി വനിതകള്‍ക്ക് പോളിക്ലിനിക്കുകളില്‍ ജോലി കണ്ടെത്താന്‍ കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.മെഡിക്കല്‍ സെന്ററുകളിലും സ്വദേശിവത്കരണം