Connect with us

Kerala

വേഗപ്പൂട്ട് ഘടിപ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും

Published

|

Last Updated

തിരുവനന്തപുരം: വേഗപ്പൂട്ട് ഘടിപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാളെ മുതല്‍ പരിശോധന കര്‍ക്കശമാക്കാനാണ് അധികൃതരുടെ നിലപാട്. എന്നാല്‍ ഒരു മാസത്തെ സാവകാശംകൂടി വേണമെന്ന നിലപാടുമായി ബസ്സുടമകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഒക്ടോബര്‍ രണ്ടിനകം ബസ്സുകളുള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ക്ക് വേഗപ്പൂട്ട് ഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തോട് തണുത്തപ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ഭൂരിഭാഗം വാഹനങ്ങള്‍ക്കും വേഗപ്പൂട്ട് ഘടിപ്പിക്കാന്‍ ഉടമകള്‍ തയ്യാറായിട്ടില്ല. വേഗപ്പൂട്ട് ഘടിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ട വാഹനങ്ങളുടെ പകുതിപോലും ഇതിനായി മോട്ടോര്‍ വാഹന വകുപ്പിനെ സമീപിച്ചിട്ടില്ലന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വേഗപ്പൂട്ട് ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്കെതിരെ നാളെ മുതല്‍ നടപടിയെടുക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ ഋഷിരാജ്‌സിംഗ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.