Connect with us

National

പാചക വാതകം ഇനി പെട്രോള്‍ പമ്പുകളില്‍ നിന്നും വാങ്ങാം

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ മെട്രോ നഗരങ്ങളിലെ പെട്രോള്‍ പമ്പുകളില്‍ നിന്നും പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് ഈ മാസം അഞ്ചിന് ബാംഗ്ലൂരില്‍ തുടക്കംകുറിക്കും. പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലിയാണ് പദ്ധതി ഔദ്യോഗികമായി ഉല്‍ഘാടനം ചെയ്യുന്നത്്. തിരുവനന്തപുരം,കൊച്ചി ഉള്‍പ്പടെയുള്ള രാജ്യത്തെ 30 നഗരങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവില്‍ സബ്‌സിഡി നിരക്കായ 410 രൂപ(14.2 കിലോ)യുടെ ഇരട്ടി വിലയായിരിക്കും പമ്പുകള്‍ വഴി വിതരണം ചെയ്യുന്ന സിലിണ്ടറുകള്‍ക്ക് നല്‍കേണ്ടിവരിക. പാചക വാതക സിലിണ്ടറുകള്‍ പെട്രോള്‍ പമ്പുകള്‍ വഴി വിതരണം ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം അഞ്ച്്കിലോയുടെ സിലിണ്ടറുകളാണ് പെട്രോള്‍ പമ്പുകള്‍ വഴി വിതരണം ചെയ്യുന്നത്. പെട്രോളിയം കമ്പനികള്‍ നേരിട്ട നടത്തുന്ന കമ്പനികളില്‍ മാത്രമാണ് ഗ്യാസ് സിലിണ്ടറുകള്‍ ലഭ്യമാകുകയുള്ളൂ. രാജ്യത്തെ 47000 പമ്പുകളില്‍ മൂന്ന് ശതമാനം പമ്പുകള്‍ മാത്രമാണ് പെട്രോളിയം കമ്പനികള്‍ നേരിട്ട ്‌നടത്തുന്നത്. ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ കമ്പനികള്‍ക്കായി രാജ്യത്ത് 1440 ഔട്ട്‌ലെറ്റുകളാണുള്ളത്.

Latest