Connect with us

Ongoing News

രോഹിതിന്റെ മികവില്‍ മുംബൈ ഇന്ത്യന്‍സ് സെമിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: രോഹിത് ശര്‍മ്മയുടെ മികവില്‍ ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 യില്‍ മുംബൈ ഇന്ത്യന്‍സ് സെമിയില്‍ കടന്നു. പെര്‍ത്ത് സ്‌ക്രോച്ചേഴ്‌സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് മുംബൈ സെമി പ്രവേശനം സ്വന്തമാക്കിയത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ സ്‌ക്രോച്ചേഴ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റ്് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. സ്‌ക്രോച്ചേഴ്‌സിന്റെ 150 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈ 13.2 ഓവറില്‍ വിജയം കൈപ്പിടിയിലൊതുക്കി. പുറത്താകാതെ 24 പന്തില്‍ 51 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മുയടേയും 25 പന്തില്‍ 48 റണ്‍സെടുത്ത ഡൈ്വന്‍ സ്മിത്തിന്റെയും മികവിലാണ് അവസാന നാലില്‍ മുംബൈ ഇടം കണ്ടെത്തിയത്. സച്ചിന്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായി. കിറോണ്‍ പൊള്ളാര്‍ഡ് 24 റണ്‍സെടുത്തു. സ്‌ക്രോച്ചേഴ്‌സിന് വേണ്ടി സാംവൈറ്റമാന്‍ 51 റണ്‍സും ആഷ്ടണ്‍ അഗര്‍ 35 റണ്‍സും നേടി. മുംബൈയ്ക്ക് വേണ്ടി നാഥന്‍ നിലെ മൂന്നും പ്രഗ്യാന്‍ ഓജ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

Latest