Ongoing News
ഒരോവറില്‍ 39 റണ്‍സ്
ഒരോവറില്‍ 39 റണ്‍സ് വഴങ്ങിയ ബൗളര്‍ എന്ന നാണക്കേട് ബംഗ്ലാദേശ് താരമായ അലാവുദ്ദീന്‍ ബാബു സ്വന്തമാക്കി. ബംഗ്ലാദേശില്‍ നടക്കുന്ന ധാക്കാ പ്രീമിയര്‍ ലീഗ് മത്സരത്തിലാണ് അലാവുദ്ദീന്‍ ബാബു 39 റണ്‍സ് വഴങ്ങിയത്.
നോബോളോടെയാണ് സാബു ഓവര്‍ തുടങ്ങിയത്. ആ പന്തില്‍ ബാറ്റിസ്മാന്‍ ഫോര്‍ നേടുകയും ചെയ്തു. രണ്ടാമത്തെ പന്ത് വൈഡ്, പിന്നീടെറിഞ്ഞ അഞ്ച് പന്തുകള്‍ ഇങ്ങനെ-6-4-6-4-6. അവസാന പന്ത് വീണ്ടും വൈഡ് പകരം എറിഞ്ഞ പന്ത്്്് വീണ്ടും അതിര്‍ത്തി കടന്നതോടെ സാബുവിന് ഒരോവറില്‍ 39 റണ്‍സ് വിട്ട്‌കൊടുത്ത താരമെന്ന റെക്കോര്‍ഡും സ്വന്തമായി. 2007ല്‍ ഐസിസി ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹര്‍ഷണല്‍ ഗിബ്‌സ്്് ഡച്ച്്് താരം ഡാന്‍ വാന്‍ ബംഗേയുടെ ആറ് പന്തുകളും അതിര്‍ത്തികടത്തി 36 റണ്‍സ് നേടിയിരുന്നു. ഈ ലോക റെക്കര്‍ഡാണ് ഇപ്പോള്‍ അലാവുദ്ദീന്‍ അബു തിരിത്തിക്കുറിച്ചത്.
മല്‍സരത്തില്‍ സാബു 93 റണ്‍സ് വിട്ട് കൊടുത്തു. മല്‍സരത്തില്‍ സ്വന്തം ടീമായ അബഹാനി ലിമിറ്റഡ് 28 റണ്‍സിന് തോറ്റു. 2007 ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബോര്‍ഡിന്റെ പന്തില്‍ ആറ് സിക്‌സര്‍ അടിച്ച് റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.