Connect with us

Kasargod

വേഗപ്പൂട്ട് സ്ഥാപിക്കാന്‍ സമയപരിധി നല്‍കിയിട്ടില്ല: ആര്യാടന്‍

Published

|

Last Updated

കാസര്‍കോഡ്: വേഗപ്പൂട്ട് സ്ഥാപിക്കാന്‍ സമയ പരിധി നല്‍കിയിട്ടില്ലെന്ന് ഗതാഗത വകുപ്പ്് മന്ത്രി ആര്യാടന്‍ മുഹമ്മദ്. എന്നാല്‍ സമയ പരിധി നീട്ടിയില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബസ്സുടമകള്‍ അറിയിച്ചു. തൃശൂരില്‍ നടന്ന ഗതാഗത വകുപ്പിന്റെ അദാലത്തിലാണ് വേഗപ്പൂട്ട് സ്ഥാപിക്കാനുള്ള സമയം നീട്ടണമെന്ന ആവശ്യവുമായി ബസ്സുടമകള്‍ രംഗത്തെത്തിയത്. അതേസമയം വേഗപ്പൂട്ട് പരിശോധന കര്‍ശനമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ ഋഷിരാജ്്‌സിംഗ് അറിയിച്ചു. സമയപരിധി നീട്ടണമെന്ന ബസ്സുടമകളുടെ ആവശ്യം പരിഗണിക്കാന്‍ കഴിയില്ലെന്നും ഋഷിരാജ് സിംഗ് വ്യക്തമാക്കി.

 

Latest