Connect with us

National

ലാലുവിന് പാര്‍ലിമെന്റ് അംഗത്വം നഷ്ടമായി

Published

|

Last Updated

Lalu-Prasad_0റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ കുറ്റക്കാരനെന്ന് വിധിച്ച ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന് അഞ്ച് വര്‍ഷം തടവും 25 ലക്ഷം രൂപയും ശിക്ഷ വിധിച്ചു. ലാലുപ്രസാദിന് പുറമെ മുന്‍മന്ത്രിയും ഐക്യജനദാതള്‍ നേതാവുമായ ജഗന്നാഥ് മിശ്ര, ജെഡിയു എംപി ജഗദീഷ് ശര്‍മ്മ എന്നിവര്‍ക്ക് നാല് വര്‍ഷം വീതം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. റാഞ്ചി പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ജഡ്ജി വിധി പറഞ്ഞത്. ഇതോടെ ലാലു പ്രസാദ് യാദവിന് ലോക്‌സഭാ അംഗത്വം നഷ്ടമാകും. ലാലുപ്രസാദിന് ജയിലില്‍ നിന്ന് പുറത്തിറങ്ങി ആറ് വര്‍ഷത്തിന് ശേഷമേ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കുകയുള്ളൂ. കോണ്‍ഗ്രസിലെ റഷീദ് മസൂദിന് ശേഷം എംപി സ്ഥാനം നഷ്ടമാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ലാലുപ്രസാദ് യാദവ്.

ഐഎഎസ് ഉദ്യോഗസ്ഥനും അഴിമതി നടന്ന കാലഘട്ടത്തില്‍ മൃഗസംരക്ഷമ വകുപ്പിന്റെ ചുമതലക്കാരനായിരുന്ന വി.എന്‍. ശര്‍മ്മയ്ക്ക് അഞ്ച് വര്‍ഷത്തെ തടവും ഒന്നരക്കോടി രൂപയുടെ പിഴയുമാണ് കോടതി വിധിച്ചിരുന്നത്. വഞ്ചന, അഴിമതി, വ്യജരേഖ ചമക്കല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങളിലാണ് ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ആര്‍ജെഡി പ്രഖ്യാപിച്ചു. നിതീഷ് കുമാറിന്റെയും ബിജെപിയുടേയും ഗൂഡാലോചനയാണ് പിന്നിലെന്ന് ആര്‍ജെഡി ആരോപിച്ചു. റാബ്‌റി ദേവി എല്ലാ കാര്യങ്ങളും വിശദീകരിക്കുമെന്നും ആര്‍ജെഡി വ്യക്തമാക്കി.

 

17 വര്‍ഷത്തിന് ശേഷമാണ് ശിക്ഷ വിധിക്കുന്നത്. ആകെ 61 കേസുകളുള്ള കാലിത്തീറ്റ കുംഭകോണത്തില്‍ മിര്‍സയ്‌ക്കെതിരെ 5 കേസുകളാണുള്ളത്. ഇതില്‍ റാഞ്ചിക്കു സമീപം ഛായ്ബസ ജില്ലാ ട്രഷറിയില്‍ നിന്നും 37.7 കോടി രൂപ തട്ടിയ കേസിലാണ് ശിക്ഷ. കാലിത്തീറ്റ കുംഭകോണക്കേസില്‍ 960 കോടി രൂപ സംസ്ഥാനത്തിന് നഷ്ടമുണ്ടായതിന് 1996ലാണ് സിബിഐ കേസ് റജിസ്റ്റര്‍ ചെയ്തത്. കാലിത്തീറ്റയും മൃഗങ്ങള്‍ക്കുള്ള മരുന്നും കടലാസ്സില്‍ പോലും ഇല്ലാത്ത കമ്പനികള്‍ക്ക് നല്‍കിയതായി രേഖയുണ്ടാക്കി കോടികള്‍ വെട്ടിച്ചവെന്നായിരുന്നു കേസ്. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ ജഗദീഷ് ശര്‍മ്മയുടെ ലോക്‌സഭാ അംഗത്വം നഷ്ടമായിരുന്നു.

 

 

 

Latest