Gulf
പെട്രോള്‍ പമ്പുകള്‍ അടച്ചിടണം
ദോഹ: രാജ്യത്ത് നഗരമധ്യത്തിലും ജനവാസ കേന്ദ്രങ്ങളിലുമൊക്കെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പെട്രോള്‍ പമ്പുകള്‍ അടച്ചിടണമെന്ന് ദോഹ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് ദീര്‍ഘദൂരപാതകളിലും പട്ടണങ്ങളിലുമുള്ള പമ്പുകള്‍ അടച്ചിടാന്‍ സാധ്യതയുണ്ടെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. പെട്രോള്‍ വിതരണമേഖലയില്‍ അതുമൂലമുണ്ടാകാവുന്ന തടസ്സങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകുമെന്നും അവര്‍ അറിയിച്ചു.കഴിഞ്ഞ യാഴ്ച സി റിംഗ് റോഡിലെ മുംതസ പെട്രോള്‍ പമ്പിലെ ഭൂഗര്‍ഭ സംഭരണിയില്‍ സ്‌ഫോട നമുണ്ടായതും സംഭവസ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ പൊടുന്നനെ ഭൂമി യിലേക്ക് താഴ്ന്നിറങ്ങിയതും ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയി രുന്നു.ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പമ്പു കള്‍ മാറ്റി സ്ഥാപിക്കുകയോ അടച്ചുപൂട്ടുകയോ വേണമെന്ന് കൗണ്‍സി ല്‍ അംഗങ്ങള്‍ ശക്തമായി ആവശ്യപ്പെട്ടു.