National
ട്രെയിന്‍ യാത്രാ നിരക്ക് മൂന്ന് ശതമാനം വര്‍ധിപ്പിക്കും
ന്യൂഡല്‍ഹി:ട്രെയില്‍ യാത്രാ നിരക്ക് മൂന്ന് ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പുതുക്കിയ നിരക്ക് തിങ്കളാഴ്ച്ച മുതല്‍ നിലവില്‍ വരുമെന്നാണ് സൂചന.
യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന എഫ് എ സി (ഫ്യുവല്‍ അഡ്ജറ്റ്‌മെന്റ് കംപോണന്റ്) യുടെ നിര്‍ദേശം പരിഗണിച്ചാണ് വര്‍ധനവ്. ബജറ്റില്‍ നിര്‍ദേശിച്ചിരിക്കുന്ന പ്രകാരം എഫ് എ സി അനുബന്ധ നിരക്ക് പരിഷ്‌കരണം ഒക്ടോബര്‍ ഒന്ന് മുതലാണ് നിലവില്‍ വരേണ്ടത്.
റെയില്‍വേക്ക് 1200 കോടിയുടെ അധിക ബാധ്യതയുണ്ടെന്നും അത് പരിഹരിക്കാന്‍ നിരക്ക് വര്‍ധനയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്നും റെയില്‍വേ മന്ത്രി മല്ലികാര്‍ജ്ജുന്‍ കാര്‍ഗ്ഗെ പറഞ്ഞു.
---- facebook comment plugin here -----