Kerala
സ്പീഡ് ഗവേര്‍ണറുകളുടെ സീലിംഗ് ഇന്ന് കൂടി

തിരുവന്തപുരം: സ്വകാര്യബസുകളിലെ സ്പീഡ് ഗവേര്‍ണറുകള്‍ മോട്ടോര്‍ വാഹന വകുപ്പ് സീല്‍ ചെയ്തു നല്‍കുന്നത് ഇന്നുകൂടി തുടരും. നാളെ മുതല്‍ സ്പീഡ് ഗവേര്‍ണറില്ലാതെ ഓടുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടി തുടങ്ങുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.
സ്പീഡ് ഗവേര്‍ണര്‍ ഘടിപ്പിച്ചിട്ടില്ലാത്ത ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാനാണ് തീരുമാനം. പകുതിയിലേറെ ബസുകള്‍ക്കും ഇതിനകം സ്പീഡ് ഗവേര്‍ണര്‍ ഘടിപ്പിച്ചിട്ടുണ്ട്.
---- facebook comment plugin here -----