Connect with us

National

അമേരിക്കന്‍ അടിയന്തരാവസ്ഥ ചൊവ്വാ ദൗത്യത്തെ ബാധിക്കില്ല: ഐ എസ് ആര്‍ ഒ

Published

|

Last Updated

ബംഗളൂരു: ഇന്ത്യയുടെ ചൊവ്വാ ദൗത്യം നേരത്തേ നിശ്ചയിച്ച പ്രകാരം ഈ മാസം 28ന് തന്നെ വിക്ഷേപിക്കുമെന്ന് ഐ എസ് ആര്‍ ഒ വക്താവ് ദേവീ പ്രസാദ് കാര്‍ണിക് അറിയിച്ചു. അമേരിക്കയിലെ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ വിക്ഷേപണം വൈകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ സാങ്കേതിക സഹകരണത്തോടെയാണ് മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ (എം ഒ എം) വിക്ഷേപിക്കാനിരുന്നത്. അമേരിക്കയിലെ അടച്ചിടല്‍ മൂലം നാസയിലെ പ്രധാന വിഭാഗങ്ങളെല്ലാം പ്രവര്‍ത്തനം നിര്‍ത്തിയ സാഹചര്യത്തിലാണ് ദൗത്യം വൈകുമെന്ന വാര്‍ത്ത വന്നത്.

“നാസയുടെ ആന്റിനാ ശൃംഖലയാണ് ചൊവ്വാ ദൗത്യത്തിന് ഇന്ത്യ ഉപയോഗിക്കുന്നത്. അത് നവംബര്‍ 19മുതല്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് നാസ അറിയിച്ചിട്ടുണ്ട്. വിക്ഷേപണത്തിന്റെ ആദ്യഘട്ടത്തില്‍ ഈ ആന്റിനാ ശൃംഖലയുടെ സഹായം എം ഒ എമ്മിന് ആവശ്യമില്ല. അത് 20- 25 ദിവസം ഭൂമിയെ വലം വെച്ച ശേഷമേ ചൊവ്വാ അന്തരീക്ഷത്തില്‍ പ്രവേശിക്കുകയുള്ളൂ. അത്‌കൊണ്ട് നാസയിലെ പ്രശ്‌നങ്ങള്‍ വിക്ഷേപണത്തെ ഒരു നിലക്കും വൈകിപ്പിക്കില്ലെ”ന്ന് ദേവീ പ്രസാദ് വിശദീകരിച്ചു. പദ്ധതിയില്‍ പങ്കാളിയാകുന്നതില്‍ എന്തെങ്കിലും തടസ്സമുള്ളതായി നാസാ വൃത്തങ്ങള്‍ അറിയിച്ചിട്ടുമില്ല.

Latest