Connect with us

Gulf

ഭാരം കുറച്ചവര്‍ക്ക് സമ്മാനമായി 16 കിലോ സ്വര്‍ണം

Published

|

Last Updated

ദുബൈ: ഭാരം കുറച്ചു സ്വര്‍ണം നേടാനുള്ള മല്‍സരത്തില്‍ വിജയികളായവര്‍ക്ക് ഈദ് അവധിക്കുശേഷം സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു. 16 കിലോ സ്വര്‍ണമാണു വിതരണം ചെയ്യുക. രണ്ടുകിലോയില്‍ കൂടുതല്‍ ശരീരഭാരം കുറച്ചവര്‍ക്ക് സമ്മാനം ലഭിക്കും. സമ്മാനര്‍ഹരുടെ പേരുവിവരവും വിതരണത്തീയതിയും ഉടന്‍ പ്രഖ്യാപിക്കും. ഒരു മാസത്തിലേറെ നീണ്ട ആരോഗ്യബോധവല്‍കരണപരിപാടിയുടെ ഭാഗമായാണ് മല്‍സരം സംഘടിപ്പിച്ചത്. വിവിധ നാട്ടുകാരായ പതിനായിരത്തിലേറെ പേര്‍ റജിസ്റ്റര്‍ ചെയ്തു.