Connect with us

Ongoing News

ടെസ്റ്റില്‍ നിന്ന് വിരമിച്ചത് ഏറെ വൈകാരികം: ദ്രാവിഡ്

Published

|

Last Updated

ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കലായിരുന്നു തനിക്കേറെ വൈകാരികമായി അനുഭവപ്പെട്ടതെന്ന് രാഹുല്‍ദ്രാവിഡ്. ടെസ്റ്റുമായി അത്രമേല്‍ ഇടപഴകി നില്‍ക്കുന്ന ഒരാള്‍ക്ക് വിരമിക്കല്‍ പ്രയാസകരമാണ്-ദ്രാവിഡ് പറഞ്ഞു. ഐ പി എല്ലില്‍ രാസ്ഥാന്‍ റോയല്‍സിനെ നയിച്ചതും ആ നിരക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കാന്‍ സാധിച്ചതും വലിയ അനുഭവമാണ്. ഫൈനലില്‍ എട്ടാം സ്ഥാനത്തേക്കിറങ്ങിയത് ഓവറില്‍ പതിനൊന്നിലേറെ വേണ്ടപ്പോള്‍ നാല്‍പതുകാരനായ താന്‍ മാറി നില്‍ക്കുകയായിരുന്നുവെന്ന് ഒരു ചെറുചിരിയോടെ ദ്രാവിഡ്. രഹാനെ, സഞ്ജു സാംസണ്‍, താംബെ എന്നിവരുടെ പ്രകടനത്തെ ദ്രാവിഡ് പ്രശംസിച്ചു.

Latest